വൃാജ ഹുറൂബ്: 2684 കേസുകള്‍ റദ്ദാക്കി

തൊഴിലാളികള്‍ ഓടിപ്പോയതായി വൃാജ പരാതി നല്‍കിയ 2684 കേസുകള്‍ റദ്ദാക്കിയതായി സൗദി ലേബര്‍ ഓഫീസ് മേധാവി. ശമ്പള കുടിശ്ശിക നല്‍കാതിരിക്കാനുംമറ്റുമാണ് പല സ്‌പോണ്‍സര്‍മാരും തൊഴിലാളികള്‍ ചാടിപോയതായി വൃാജ പരാതി നല്‍കാറുള്ളത്. പരാതി വൃാജമാണെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്കെതിരെ തൊഴില്‍ മന്ത്രാലയം ശിക്ഷാ നടപടി സ്വീകരിക്കാറുണ്ട്.

റിയാദ്: വിദേശ തൊഴിലാളികള്‍ തോഴിലിടങ്ങളില്‍നിന്നും ഒളിച്ചേടിയാലാണ് ‘ജോലി ഉപേക്ഷിച്ച് പോയ’വരുടെ പട്ടികയില്‍ തൊഴിലാളിയെ ഉള്‍പെടുത്തുന്ന ഹൂറൂബാക്കുന്നതതിന് സൗദിയിലെ തൊഴിലുടമക്ക് അവകാശമുള്ളത്. എന്നാല്‍ ഈ അവകരം പല സ്‌പോസര്‍മാരും ദുരുപയോഗം ചെയ്യുന്നതായി പില്‍കാലങ്ങളില്‍ ബോധൃമായതിന്റെ അടിസ്ഥാനത്തില്‍ അത്തരം വൃാജ ഹുറൂബുകള്‍ക്കെതിരെ പരാതി വര്‍ദ്ദിച്ചു. അത്തരം വൃാജ ഹൂറൂബിനെതിരെ പരാതി നല്‍കാനും തൊഴിലാളികള്‍ക്ക് അവകാശം എല്‍കുകയും ചെയ്തിട്ടുണ്ട്. ഈ അവകാശം പ്രയോജനപ്പെടുത്തി പരാതി നല്‍കിയ 2684 ഹുറൂബ് കേസുകളാണ് റിയാദില്‍ റദ്ദാക്കിയത്. ഇത്രയും വൃാജ ഹൂറുബുകള്‍ റദ്ധാക്കിയ കാരൃം തൊഴില്‍ ഓഫീസ് മേധാവി അബ്ദുല്‍ കരീം അസീരിയാണ് വെളിപ്പെടുത്തിയത്.
വൃാജ ഹൂറൂബുകള്‍ക്കെതിരെ തൊഴിലാളികളില്‍നിന്നും ലഭിച്ച പരാതി പരിശോധിച്ച് വൃാജ ഹുറൂബുകളാണേന്ന സതൃാവസ്ഥ അന്വേഷിച്ച് ഉറപ്പുവരുത്തിയതിന്റെ പശ്ചാത്തതത്തിലാണ് 2684 ഹുറൂബുകള്‍ ലേബര്‍ ഓഫീസ് റദ്ദാക്കിയത്.
20 ദിവസത്തിനു ശേഷം ഹുറൂബ് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം. അതേസമയം വൃാജമായി ഹുറൂബാക്കിയതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ 20 ദിവസത്തിനു ശേഷവും ഹുറൂബ് റദ്ദാക്കാനാകും. എന്നാല്‍ അത്തരം ഹൂറൂബ് റദ്ദാക്കിയ കേസില്‍ പഴയ സ്‌പോണ്‍സര്‍ക്ക് പകരം പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാ മാറ്റത്തിന് അര്‍ഹതയുണ്ടായിരിക്കും. വൃാജമായി തൊഴിലാളിയെ ഹുറൂബാക്കിയ തൊഴിലുടമയുടെ വര്‍ക്ക് പെര്‍മിറ്റ് ഒരുവഷത്തേക്ക് തടയും എന്നാല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങള്‍ തുടരും. വീണ്ടും അനൃായമായി തൊഴിലാളികളെ ഹൂറൂബാക്കുന്ന തൊഴിലുടമക്കെതിരെ ഓരോ തവണയുമുള്ള പരാതിക്കനുസരിച്ച് സേവനങ്ങളും മൂന്നു വര്‍ഷത്തേക്കും അമ്പ് വര്‍ഷത്തേക്കുമായി വിലക്കുമെന്നും റിയാദ് ലേബര്‍ ഓഫീസ് മേധാവി അബ്ദുല്‍ കരീം അസീരി പറഞ്ഞു. ശമ്പളം ബാക്കി നല്‍കുന്നത് ഒഴിവാക്കാനും സേവന ആനുകൂല്ലൃങ്ങള്‍ നല്‍കാതിരിക്കാനുമാണ് പല സ്‌പോണ്‍സര്‍മാരും തൊഴിലാളികളെ വൃാജ ഹൂറൂബിലാക്കുന്നത്. കൂലികഫീലുമാരാണ് അധികവും വൃാജഹൂറൂബില്‍ തൊഴിലാളികളെ കുരുക്കിയിടാറുള്ളത്.