നാവില്‍ കൊതിയൂറി ചേലഞ്ചും തലശ്ശേരി.

-ജാഫറലി പാലക്കോട്-

ജിദ്ദ: തലശേരി മാധുരം നുണയാനുള്ള സുവര്‍ണ്ണാവസരമൊരുക്കി തവ സംഘടിപ്പിച്ച ചേലഞ്ചും തലശ്ശേരി, തലശേരിയുടെ രുപികൂട്ട് നുണയാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്. തലശ്ശേരി ഭക്ഷണ പെരുമയിലെ വിഖൃാത ഇനമായ മുട്ടമാല അടക്കമുള്ള വൈവിധൃങ്ങളായ ഇനങ്ങളായിരുന്നു സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരുന്നത്.

തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ ചുരുക്കപേരാണ് തവ. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു വിവിധ പരിപാടികളോടൊപ്പം രുചിമേളയും ഒരുക്കിയത്. ഫാദില്‍ ഗ്രുപ്പുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടപ്പിച്ചത്. ചേലഞ്ചും തലശ്ശേരി എന്ന പേരില്‍ പ്രവാസ ലോകത്ത് ഇതുവരെ കാണാത്ത പല മത്‌സരങ്ങള്‍ക്കും സാക്ഷിയാവാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു പിപാടികളില്‍ പങ്കെടുത്തവരും സാക്ഷികളായവരും. തല്‍സമയം ഉണ്ടാക്കിയ ചെമ്മീന്‍ കറി, കേക്ക് ഡക്കറേഷന്‍, ഫുഡിംഗ് എന്നീ മത്‌സരങ്ങളും നടന്നു. മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും വൃതൃസ്ഥ പരിപാടികള്‍ നടന്നു. പുഞ്ചിരി മത്‌സരം, ഫ്‌ളവര്‍ കൃൂണ്‍ എന്നിവ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചകള്‍ ഒരുക്കി. വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായ വര്‍ണ ശമ്പളമായ ഒരു ആഘോഷ പരിപാടിയായിരുന്നു തവയുടെ അഞ്ചാം വാര്‍ഷികം.
ലിയാന റഷീദിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിയില്‍ ഫൈസല്‍ പെരിങ്ങാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് കെ.എസ്.എ അധൃക്ഷത വഹിച്ചു. എല്‍.സി.എച്ച്.എഫ് റിസര്‍ച്ചര്‍ എഞ്ചിനീയര്‍ ഹബീബുറഹ്മാന്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. അനസ് നന്ദി പറഞ്ഞു. റാഫി പുന്നോള്‍, ഫൈസല്‍ നെട്ടൂര്‍ എന്നിവര്‍ അവതാരകരായിരുന്നു.
മുട്ടമാല മത്‌സരത്തില്‍ സജ്‌ന റഫീഖ് (ഒന്നാം സമ്മാനം), സഹ്‌റ കബീര്‍ (രണ്ടാം സമ്മാനം) ഷമീന സലീം (മൂന്നാം സമ്മാനം), ചെമ്മീന്‍ കറി: ഫായിസ റഷീദ്(ഒന്നാം സമ്മാനം), ഷമീന സലീം(രണ്ടാം സമ്മാനം) ഹസീന അബ്ദുല്‍ ഹഖ്(മൂന്നാം സമ്മാനം), ഫുഡിംഗ്: ഹസീന അബ്ദുല്‍ ഹഖ്(ഒന്നാം സമ്മാനം), സജിന ഫഹീം (രണ്ടാം സമ്മാനം), റഫിയ കമാല്‍ (മൂന്നാം സമ്മാനം), കേക്ക് ഡക്കറേഷന്‍: ഫര്‍സീന ഹിഷാം, സിഹാം സലീം, ഫഹീമ മഹ്ഫൂസ്(ഒന്നാം സമ്മാനം), മര്‍ജാന ഷറഫുദ്ദീന്‍, സജ്‌ന ഫഹീം, അഫ്രോഷ് ഷഹാന (രണ്ടാം സമ്മാനം), ഷെരീഫ് ഷാന, സബീല, അസ്‌ന (മുന്നാം സമ്മാനം), പുഞ്ചിരി മത്‌സരം: മുഹമ്മദ് സയാന്‍ (ഒന്നാം സമ്മാനം), ഫ്‌ളവര്‍ കൃൂണ്‍: ഫാത്തിമ റഊഫ്(ഒന്നാം സമ്മാനം), ലൈബ ഫാത്തിമ (രണ്ടാം സമ്മാനം), ഡ്രോയിംഗ് സീനിയര്‍: ആയിഷ താജുദ്ദീന്‍ (ഒന്നാം സമ്മാനം), ഡ്രോയിംഗ് സീനിയര്‍ ജൂനിയര്‍: ലൈക്ക സലീം (ഒന്നാം സമ്മാനം), റയാന്‍ റാഫി (രണ്ടാം സമ്മാനം), മുഹമ്മദ് ഹാദി (മൂന്നാം സമ്മാനം)
ചിത്രം: തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍(തവ) അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചേലഞ്ചും തലശ്ശേരി എന്ന പരിപാടിയില്‍ അബ്ദുല്‍ ലത്തീഫ് കെ.എസ്.എ ലൈവ് കുക്കിംഗ് ഉദ്ഘാടനം ചെയ്യുന്നു.