കെഎം മാണി അന്തരിച്ചു.

കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ് അതീവഗുരുതരമായത്. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണം.
ഒന്നര മാസം മുൻപാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കേരള കോൺഗ്രസ് അധ്യക്ഷൻ കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്ത്മയ്ക്ക് ചികിത്സയിലായിരുന്ന കെ എം മാണിയ്ക്ക് ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി അദ്ദേഹത്തിന് ഭക്ഷണം നല്‍കുകയായിരുന്നു. ഇന്ന് ഉച്ചവരെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും കുറയുകയായിരുന്നു.






