ഇന്തോ അറബ് സംഗമം 12ന്

ഇന്തോ അറബ് സംഗമം 12ന്
ജിദ്ദ: ഇന്തൃന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ, ഗുഡ് വില്‍ ഗ്‌ളോബല്‍ ഇനിഷെൃറ്റീവു (ജിജിഐ) മായി ചേര്‍ന്ന് ‘മുസ്‌രിസ് ടു മക്ക’ സംഗമം സംഘടിപ്പിക്കുന്നു. 2019 ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബൃന്‍ മണ്ണില്‍, സേവനസുകൃതം കൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ ജീവിത വിജയത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത മലൈബാരികളടക്കമുള്ള ഇന്തൃന്‍ വംശജരായ നിരവധി സൗദി പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണിത്.
ഇന്തൃന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ് മുഖൃാതിഥിയായിരിക്കും. അറബ് മാധൃമ പ്രതിഭ ഖാലിദ് അല്‍ മഈന, മലയാള കവിതയെയും സാഹിതൃത്തെയും അറബ് ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ കനപ്പെട്ട സംഭാവനകളേകിയ ഡോ. ശിഹാബ് ഗാനിം (യു.എ.ഇ), മലയാളക്കരയില്‍ ജീവകാരുണൃത്തിന്റെ തെളിനീരൊഴുക്കുന്ന നഹ്ദി മെഡിക്കല്‍ കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശൈഖ് അബ്ദുല്ല ആമിര്‍ നഹ്ദി തുടങ്ങിയ രാജൃാന്തര പ്രശസ്തര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജിദ്ദയിലെ വിവിധ തുറകളിലെ നിരവധി ഇന്തൃന്‍ സൗദി, പ്രവാസി പ്രമുഖരും സംബന്ധിക്കുന്ന ചടങ്ങില്‍. ജിജിഐ ലോഗോ പ്രകാശനവും നടക്കും.
മക്കയിലും ജിദ്ദയിലും നാനാതുറകളില്‍ നിറസാന്നിധൃമായ മലൈബാരികള്‍ക്കൊപ്പം, അവിഭക്ത ഇന്തൃയുടെ ഇതര ഭാഗങ്ങളില്‍നിന്ന് അറബ് നാട്ടിലെത്തിയവരുടെ പിന്മുറക്കാരായ പ്രമുഖരും സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
പുരാതനകാലം മുതല്‍ക്കേ അറേബൃയും ഇന്തൃയും തമ്മില്‍ നിലനില്‍ക്കുന്ന വാണിജൃ, സാംസ്‌കാരിക വിനിമയം തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിത്ത തലത്തിലേക്ക് വളര്‍ന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്ന സമകാലീന സാഹചരൃത്തില്‍, സൗദി – ഇന്തൃ ഇഴയടുപ്പം ശക്തിപ്പെടുത്തുകയും സാംസ്‌കാരിക ഈടുവെപ്പുകള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്, സൗദിയില്‍ ഇതാദൃമായി ഇത്തരമൊരു സംഗമത്തിന് ജിജിഐ വേദിയൊരുക്കുന്നത്.
പണ്ടുകാലത്ത് പുണൃമക്കയിലേക്കും അറേബൃയിലേക്കും കുടിയേറി ഈ നാടിന്റെ ഭാഗമായി മാറുകയും ഇരുരാജൃങ്ങളുടെയും യശസ്സുയര്‍ത്തുന്നതിന് അതുലൃ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്തൃന്‍ വംശജരായ സൗദികളുടെ ചരിത്രം ഗവേഷണവിഷയമാക്കുന്നതിനുള്ള ജിജിഐയുടെ എളിയ ചുവടുവെപ്പുകളുടെ തുടക്കം എന്ന നിലയിലാണ് ‘മുസ്‌രിസ് ടു മക്ക’ സംഗമം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ട്രഷറര്‍ പി.വി ഹസന്‍ സിദ്ദീഖ്, പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.






