കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് ജിദ്ദയില്‍ മരണപ്പെട്ടു.

ജാഫറലി പാലക്കോട്,

കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് (64) ജിയില്‍ മരണപ്പെട്ടു.
ജിദ്ദ: വാഹനാപകടത്തെ തുടര്‍ന്ന് ഈമാസം 6ാം തീയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് (64) മരണപ്പെട്ടു. ജിദ്ദയിലെ കിലോ 13-ല്‍ കലപ്പ വുഡ് കമ്പനി ജീവനക്കാരനായിരുന്നു.
മഹ്ജര്‍ കിംഗ് അബ്ദുല്‍ ആശുപത്രി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗൃ നിലയില്‍ പേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍നിന്നും മാറ്റാനിരിക്കെയാണ് ഇന്ന്(27-03-2019) മരിച്ചത്.

ഭാരൃ: ആയിശ, മക്കള്‍: സലീം, സലീന, ഷാഹിന, നസീമ, നസ്‌റുദ്ദീന്‍, ശുഹൈല്‍. മരുമക്കള്‍ നജീബ്, ശരീഫ്, ഫിറോസ്, സമീറ.  നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ജിദ്ദയില്‍ മറവ്‌ചെയ്യും.