സൗദി സന്ദര്‍ശന വിസ പുതുക്കും മുമ്പ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് എട്ട് അംഗീകൃത കമ്പനികള്‍ വഴി.

-ജാഫറലി പാലക്കോട്-
ജിദ്ദ: സൗദിയില്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ വിസ പുതുക്കാന്‍ മുന്‍കൂട്ടി ഇന്‍ഷൂയന്‍സ് എടുത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതര്‍ അറിയിയിച്ചിരുന്നു. ഇങ്ങിനെ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ ഇന്‍ജാസ്‌വഴി ഇന്‍ഷൂറന്‍സ് എടുക്കേണ്ടതില്ല, പകരം അംഗീകൃത കമ്പനികള്‍ വഴിയാണ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത്. വിദേശ കാരൃ മന്ത്രാലയത്തിന്റെ വിസ സര്‍വ്വീസ് പ്‌ളാറ്റ്‌ഫോം ആണ് ഇന്‍ജാസ്. എന്നാല്‍ ഇനിമുതല്‍ വിസ പുതുക്കാനുള്ള ഇന്‍ഷൂറന്‍സ് എടുക്കാന്‍ എട്ട് അംഗികൃത ഇന്‍ഷൂറന്‍സ് കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തഊനിയ്യ, ബൂപ അറേബൃ, അറേബൃന്‍ ഷീല്‍ഡ്, അക്‌സാ, അലൈഡ് കോ ഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, തകാഫുല്‍ അല്‍രാജിഹ്, വലാ എന്നീ കമ്പനികളില്‍നിന്നാണ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത്. എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകുന്നതാണ് ഇന്‍ന്‍ഷൂറന്‍സ് നടപടികക്രമങ്ങള്‍.
2014ലായിരുന്നു സൗദി മന്ത്രിസഭ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സുരക്ഷാ പരിരക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. 2017ല്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. നേരത്തെ ഇന്‍ജാസ് വെബ്‌സൈറ്റ് വഴിയായിരുന്നു ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് അപേക്ഷിച്ചിരുന്നത്.






