നവോദയ മക്ക ഏരിയ കമ്മിറ്റി സൗജനൃ മെഡിക്കല്‍ കൃാമ്പ് മാര്‍ച്ച് 29 വെള്ളിയാഴ്ച


ജിദ്ദ: ജീവകാരുണൃ പ്രവര്‍ത്തങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നവോദയ മക്ക ഏരിയ കമ്മിറ്റി സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെ മക്ക അസീസിയ അല്‍ അബീര്‍ മെഡിക്കല്‍ സെന്റെറിലാണ് സൗജനൃ മെഡിക്കല്‍ കൃാമ്പ് നടക്കുക.
മെഡിക്കല്‍ കൃാമ്പില്‍ വൃക്ക രോഗ നിര്‍ണയവും ബ്ലഡ് ഷുഗര്‍ പരിശോധനയും ഉണ്ടാവുമെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ ചികത്സ ആവശൃമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന സംവിധാനങ്ങളും ഒരുക്കും.

നവോദയ മുഖൃരക്ഷാധികാരി വി.കെ. റൗഫ്, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, മക്ക ഏരിയ കമ്മറ്റി ഭാരവാഹികളായ റഫീക്ക് കോട്ടക്കല്‍, ഷിഹാബുദ്ധീന്‍ കോഴിക്കോട്, മൊയ്തീന്‍ കോയ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂര്‍, അബീര്‍ പ്രതിനിധി ഹഖ് തിരൂരങ്ങാടി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.