ജീവകാരുണൃ പ്രവര്ത്ത്നങ്ങള്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഏകദിന ഫുട്‌ബോള്‍ ടൂര്ണടമെന്റ് സംഘടിപ്പിച്ചു.

ദമ്മാം: ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജുബൈലിലെ  അല്‍-ധനാ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മികച്ച എട്ട് ടീമുകള്‍ മാറ്റുരച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ടൂര്‍ണമെന്റ് മികച്ച പ്രതികരണങ്ങള്‍ നേടി.

ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഫാസ് മുഹമ്മദലി ഉദ്ഘാടന ചടങ്ങില്‍ അദ്ധൃക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള ടൂര്‍ണമെന്റ് ഉല്‍ഘടനം ചെയ്തു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലെ കെ.എം.സി.സി, ഒ.ഐ.സി.സി എന്നീ സംഘടനാ ഭാരവാഹികള്‍ ആശംസ ആര്‍പ്പിച്ച് സംസാരിച്ചു. കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടി ഷംസുദീന്‍  പള്ളിയാളി സ്വാഗതം പറഞ്ഞു. ഏതാനും ദിവസം മുമ്പ് ദമ്മാമിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട അമന്‍ എന്ന കുട്ടിക്ക് അനുശോചനം രേഖപ്പെടുത്തി.

കൃാപ്റ്റന്‍ ബഷീര്‍ വെട്ടുപാറയുടെ നേതൃത്വത്തിലുള്ള ‘ഗ്രീന്‍ ടൈഗേര്‍സ്’ എന്ന പേരിലുള്ള  കെഎംസിസി വോളന്റിയര്‍ വിഭാഗം ഗ്രൗണ്ട് നിയന്ദ്രിച്ചു. ഗ്രീന്‍ ടൈഗേഴ്‌സ് പരേഡിന് ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ സലൃൂട്ട് സ്വീകരിച്ചു.

ഫൈനല്‍ മത്‌സരത്തില്‍ ഗള്‍ഫ് കോ ദോഹാ എഫ്‌സിയെ പരാജയപ്പെടുത്തി ജെംസ് എഫ്.സി ജോതാക്കളായി. ജോതാക്കള്‍ക്കുള്ള ട്രോഫി ഡോക്ടര്‍ സാബുവും പ്രൈസ് മണി ഷംസുദീന്‍ പള്ളിയാളിയും വിതരണം ചെയ്തു. റണ്ണേഴ്‌സ്-അപ്പ് ട്രോഫി ഫാസ് മുഹമ്മദാലിയും പ്രൈസ് മണി എ.കെ.എം നൗഷാദും നല്‍കി.  ഇത് ആറാം തവണയാണ് ജുബൈല്‍ കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. തുടര്‍ന്നും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ടൂര്‍ണമെന്റ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ ശാമില്‍ ആനിക്കാട്ടില്‍ അറിയിച്ചു.