ചേലഞ്ചും തലശേരി ഏപ്രില്‍ 5ന്‌

കുക്കിംഗ്, ഫ്‌ളവര്‍ കൃൂന്‍ പുഞ്ചിരി മത്‌സരങ്ങള്‍

ജിദ്ദ: തവ എന്ന പേരിലറിയപ്പെടുന്ന തലശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫാദില്‍ ഗ്രുപ്പുമായി സഹകരിച്ച് വിവിധ പരിപാടികളോടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കും. ഏപ്രില്‍ 5ന് റോഷന്‍ മാളിനടുത്തുള്ള നായിഫ് വില്ലയില്‍വെച്ചാണ് ‘ചേലഞ്ചും തലശേരി’ എന്ന പേരില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.  വൈകുന്നേരം 5 മണി മുതല്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

തലശേരിയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും ജിദ്ദയില്‍ അധിവസിക്കുന്ന സ്ത്രീകള്‍ക്കായി ലൈവ് കുക്കിംഗില്‍ (മുട്ടമാല, കറി, കേക്ക് ഡക്കറേഷന്‍, പുഡിംഗ്) മത്‌സരം ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ചിത്ര രചന, പുഞ്ചിരി, ഫ്‌ളവര്‍ കൃൂന്‍ തുടങ്ങിയ വിഭാഗത്തിലാണ് മത്‌സരം ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം മറ്റ് കലാ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലും സാംസ്‌ക്കാരിക പരിപാടികളിലും പ്രമുഖര്‍ പങ്കെടുക്കും. മത്‌സരത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 30നു മുമ്പായി 0568359697, 0556784903, 0508691061 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.