അവധാനതയോടെയും പക്വതയോടെയും മുസ്‌ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു വെച്ച നയങ്ങളും ഇടപെടലുകളും ശരിയാണെന്നു കാലം ശരിവെക്കുന്നു: പി.എം സാദിഖലി

ജിദ്ദ: ഇന്തൃന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ് ഹിന്ദുത്വ അജണ്ട ഇടപെടലുകള്‍ക്കെതിരെ അവധാനതയോടെയും പക്വതയോടെയും മുസ്‌ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയമായി മുന്നോട്ടു വെച്ച നയങ്ങളും ഇടപെടലുകളും ശരിയാണെന്നു കാലം ശരിവെക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അസിസ്റ്ററ് സെക്രട്ടറി പി.എം സാദിഖലി പറഞ്ഞു. രാജൃത്തെ മുസ്‌ലിം സമൂഹത്തെ ഏറ്റവും വേദനിപ്പിച്ച ബാബരി മസ്ജിദ് പൊളിച്ച സന്ദര്‍ഭത്തില്‍ പോലും കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്നും മാറ്റിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷൃത്തിനെ മുന്നില്‍ കണ്ടു ലീഗ് എടുത്ത തീരുമാനം ഇന്ന് വാഴ്ത്തപ്പെടുന്നുവെന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മതേതര ഇന്തൃയുടെ വീണ്ടെടുപ്പിന് ജനാധിപതൃപോരാട്ടം എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞു ആഗോള വല്‍കരണത്തിനൊപ്പം ഉദാരവല്‍കരണ നയങ്ങളുമായി രാജൃത്തെ മുന്നോട്ട് നയിച്ച നരസിംഹ റാവുവിന്റെയും, മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസ്സ് നേത്രത്വത്തിലുള്ള സര്‍ക്കാറുകളെ താഴെയിറക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമാണ് ബി.ജെ.പിയുടെ കരങ്ങളില്‍ ഇന്തൃാ രാജൃത്തെ എത്തിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ മുതല്‍ രാജൃത്തെ പ്രഗല്‍ഭരായ രാഷ്ട്ര നേതാക്കള്‍ ഇരുന്ന കസേരയില്‍ ആര്‍.എസ്.എസ് അവധാര പുരുഷനായ മോഡിയെന്ന ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയെ വാഴിച്ചതിന് ഇടതുപക്ഷം കൂടി ഉത്തരവാദിയാണ്. രാജൃത്തെ നൃൂനപക്ഷങ്ങളെയും പിന്നാക്കക്കരെയും രക്ഷിക്കാന്‍ ഭരണഘടന സ്വയം മുന്നോട്ട് വരില്ല. ആ ഭരണഘടന ആരുടെ കയ്യില്‍ കൊടുകുന്നു എന്നതാണു പ്രധാനം. കൃതൃമായ അജണ്ടയോടെ രാജൃത്തെ വൃവസ്ഥിതികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കയ്യിലെടുത്തു ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷം നശിപ്പിച്ചെടുത്ത ഇന്തൃയുടെ ജനാധിപതൃ മതേതരത്വ സംഹിത വീണ്ടെടുക്കാന്‍ കിട്ടിയ ഈ അവസരം ഓരോ പൗരനും വോട്ടവകാശത്തിലൂടെ ഉപയോഗപ്പെടുത്തണമെന്നും പി.എം സാദിഖലി പറഞ്ഞു.
പാര്‍ട്ടി നിലല്‍പ്പിന് ലൈസന്‍സ് പുതുക്കാന്‍ വേണ്ട പതിനൊന്നു സീറ്റുകള്‍ ഉറപ്പ് വരുത്തുകയെന്ന ലക്ഷൃത്തിലെത്താന്‍ കോണ്‍ഗ്രസ്സ് മുന്നണിക്കെതിരെ ഏതറ്റം വരെ പോവാന്‍ മടിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരാജയം ലാക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയും ഒരേ ലക്ഷൃം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുമ്പോള്‍. കേരളത്തിലെ വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്താനിരിക്കുന്ന അടവ് നയങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയാണമെന്ന് തുടര്‍ന്നു മുഖൃ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി ബഷീര്‍ വള്ളിക്കോത്ത് പറഞ്ഞു. സംസ്ഥനത്തെ ദുര്‍ഭരണതിനെതിരെയുള്ള ജനവിധി ഭയന്ന് ബി.ജെ.പി.ക്കു ജയിച്ചു കയറാന്‍ പാകത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം. നീക്കുപോക്കുകള്‍ ഉണ്ടാക്കിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല എന്നും ഈ സതൃം മറച്ചുവെക്കാനാണ് കോടിയേരി മുന്‍കൂട്ടി യു.ഡി.ഫിനെതിരില്‍ ബി.ജെ.പി സഖൃം ആരോപിക്കുന്നതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊണ്ടോട്ടി മണദഡലം മുസ്‌ലിം ലീഗ് സെക്രട്ടറി രായിന്‍ കുട്ടി നീറാട്, ഒ.ഐ.സി.സി. നേതാവ് കെ.ടി.എ മുനീര്‍, ആനമങ്ങാട് മുഹമ്മദ് ഫൈസി എന്നിവര്‍ അഭിവാദൃമര്‍പ്പിച്ചു സംസാരിച്ചു. വി.പി. മുസ്തഫ അധൃക്ഷത വഹിച്ചു. പി.സി.എ. റഹ്മാന്‍ ഇണ്ണി, ഇസ്മയില്‍ മുണ്ടകുളം, സി.സി കരീം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങള്‍, എ.കെ. ബാവ തുടങ്ങിയവര്‍ പരിപാടിക്കു നേത്രത്വം നല്‍കി. നാസര്‍ മമ്പുറം ഖിറാഅത്ത് നടത്തി. അബൂബകര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.