മലപ്പുറം ജില്ലാ കെ.എം.സി.സി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 23ന്, അഡ്വ: ഹാരിസ് ബീരാന്‍ പങ്കെടുക്കും

ജിദ്ദ: മതേതര ഇന്തൃയുടെ വീണ്ടെടുപ്പ് ജനാധിപതൃ പോരാട്ടത്തിലൂടെ മാത്രമേ സാധൃമാവൂ എന്നതിനാല്‍ അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി തീരുമാനിച്ചതായി ജില്ലാ കെ.എം.സി.സി എക്‌സികൃു്ട്ടീവ് യോഗം അറിയിച്ചു. ഇതിനായി വിവിധ പ്രചാരണ പ്രര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
തങ്ങളുടെ അരുതായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നിശ്ശബ്ധരാക്കുന്ന രാഷ്ട്രീയ ഫാസിസവും ഇന്തൃന്‍ ഭരണഘടനയുടെ അന്തശ്ശസത്തക്ക് എതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ഫാസിസവും ഒരുപോലെ പരാജയപ്പെടുത്തേണ്ടതാണെന്നും ദാനശീലരുടെ കോടിക്കണക്കിന് രൂപയുടെ സഹായധനം ക്രോഡീകരിച്ച് അതീവ സൂക്ഷ്മതയോടെ ഇത്തരം സാമ്പത്തിക വിഷയങ്ങള്‍ കൈകാരൃം ചെയ്ത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊതു പ്രവര്‍ത്തകരെപ്പോലും അനധികൃത സ്വത്ത് സമ്പാദൃകാരായി ചിത്രീകരിച്ച് തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ഇടതു മുന്നണി വൃാമോഹം പ്രബുദ്ധ ജനത തിരിച്ചറിയുമെന്നും ആക്ടിങ് പ്രസിഡന്റ് ഉനൈസ് വി.പിയുടെ അധൃക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മാര്‍ച്ച് 23 ശനിയാഴ്ച്ച ശറഫിയ്യ സാഫിറോ ഓഡിറ്റോറിയത്തില്‍ ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാന്‍ പങ്കെടുപ്പിച്ച് പ്രവര്‍ത്തക സംഗമം നടത്തുന്നതിനും സാമൂഹൃ മാധൃമങ്ങള്‍ ഉള്‍പ്പെടെ വിവിധ തലത്തില്‍ പ്രചാരണം നടത്തുന്നതിന് മുഴുവന്‍ കീഴ്ഘടങ്ങളേയും സജജമാക്കുന്നതിനും കെ.എം.സി.സി തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.






