”അന്നൂര്‍” കുര്‍ആന്‍ അക്കാദമി 2019 ഏപ്രില്‍ മൂന്നാം തിയ്യതി മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.

ജിദ്ദ: ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മറ്റിക്ക് കീഴില്‍ സ്ഥാപിതമായ അനസ് ബിന്‍ മാലിക് സെന്ററില്‍, കുട്ടികള്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠമാക്കുവാന്‍ വേണ്ടിയുള്ള ”അന്നൂര്‍”  കുര്‍ആന്‍ അക്കാദമി 2019 ഏപ്രില്‍ മൂന്നാം തിയ്യതി മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മറ്റി ഭാരവാഹികളാണ് ഇക്കാരൃം അറിയിച്ചത്.

വൃവസ്ഥാപിതമായ മാര്‍ഗത്തിലൂടെ പ്രതേൃകം തയ്യാറാക്കിയ സിലബസ് അടിസ്ഥാനപ്പെടുത്തി തികച്ചും ശാസ്ത്രീയ രൂപത്തിലുള്ള പഠനരീതിയാണ് അക്കാദമി ലക്ഷൃമിടുന്നത്.  ഖുര്‍ആന്‍ പാരായണവും പഠനവും കൃതൃമായ രൂപത്തില്‍ നിര്‍വഹിക്കുവാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പഠന മുറികള്‍, മാനസിക ഉല്ലാസത്തിന് കളിസ്ഥലം, ശിശു സൗഹൃദ ക്‌ളാസ് മുറികള്‍, പരിശീലനം സിദ്ധിച്ച പരിചാരകര്‍, സെകൃൂരിറ്റി, ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന അക്കാദമിയില്‍ കുര്‍ആനിക വിശയങ്ങളില്‍ പ്രാഗല്‍ഭൃം തെളിയിച്ച പ്രഗത്ഭരായ അധൃാപകരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

4 മുതല്‍ 7 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം നല്‍കുക. കുര്‍ആന്‍ പഠനത്തിന് പ്രാമുഖൃം നല്‍കുന്നതോടൊപ്പം അല്‍ ഹിജാ അല്‍ കുര്‍ആനി, എലിമെന്ററി അഖീദ, ഫിഖ്ഹ്, ദുആ തുടങ്ങിയ വിഷയങ്ങളും ചൈല്‍ഡ് സൈക്കോളജിയില്‍ ട്രൈനിംഗ് പൂര്‍ത്തിയാക്കിയ അധൃാപികമാരുടെ മേല്‍നോട്ടത്തില്‍ ഇംഗ്‌ളീഷ്, മാത്തമാറ്റിക്‌സ്, ഇ.വി.എസ്. തുടങ്ങിയ അക്കാദമിക് വിഷയങ്ങളും കുട്ടികളെ പഠിപ്പിക്കും. ഞായര്‍ മുതല്‍ വൃാഴം വരെ ആഴ്ചയില്‍ അഞ്ചു ദിവസം രാവിലെ 7:30 മുതല്‍ 1:30 വരെയാണ് ക്ലാസ്സുകള്‍ നടക്കുക.

ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ ഇതിനോടകം തന്നെ അറിയപ്പെട്ടു കഴിഞ്ഞ ‘നൂറുല്‍ കുര്‍ആന്‍ പ്രോഗ്രാം’, അനസ് ബിന്‍ മാലിക് മദ്രസ തുടങ്ങിയ സംരഭങ്ങളുടെ സ്ഥാപകര്‍ തന്നെയാണ് അന്നൂര്‍ അക്കാദമിയുടെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. നിയമ വിധേയമായി പ്രവര്‍ത്തനമാരംഭിക്കുന്ന അന്നൂര്‍ കുര്‍ആന്‍ അക്കാദമിയില്‍ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അപേക്ഷാ ഫോറത്തിനും മറ്റുമായി ഷറഫിയ്യയിലെ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ സഊദി ബ്രിട്ടീഷ് ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന മര്‍കസ് അനസ് ബിന്‍ മാലികില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമണിമുതല്‍ പത്തുമണിവരെ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0504601360 എന്ന നമ്പറിലോ വണതൂഢമണണൂൂനഴയനമണ.സൂട എന്ന ഇ മെയില്‍ അഡ്രസ്സിലോ ജജജ.മണണൂൂനഴയനമണ.സൂട എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ അന്നൂര്‍ കുര്‍ആന്‍ അക്കാദമി ചെയര്‍മാന്‍ റഫീഖ് ഇബ്രാഹീം, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ്, ഫൈനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍, ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീര്‍,  ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, അനസ് ബിന്‍ മാലിക് മദ്രസ വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് സുല്ലമി, അന്നൂര്‍ അക്കാദമി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി, അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ഹുസൈന്‍ ജമാല്‍ ചുങ്കത്തറ, നബീല്‍ പാലപ്പെറ്റ, ഹാഫിള് ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.