പുണൃ സ്ഥലങ്ങളിലെ മലനിരകള്‍ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് മക്കാ ഗവര്‍ണര്‍

ജിദ്ദ: മക്കയിലെ പുണൃ സ്ഥലങ്ങളിലുള്ള മലനിരകള്‍ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് കവിയും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ മക്കാ ഗവര്‍ണര്‍. നിലവില്‍ മക്കയില്‍ നടക്കുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മക്കയെ പച്ചപിടിപ്പിക്കുന്ന ജോലി ആരംഭിക്കും. മക്കയെ പൂന്തോട്ടം കൊണ്ട് അലങ്കരിക്കാന്‍ മക്ക നഗരസഭ, വികസന അതോറിറ്റി എന്നിവരോട് ഗവര്‍ണര്‍ ആവശൃപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുസ്ദലിഫയില്‍ മക്ക പുഷ്പമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പുണൃസ്ഥലങ്ങളിലെ മലനിരകള്‍ ഹരിതാഭമാക്കി മാറ്റണമെന്ന് മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചത്.
നിലവില്‍ മക്ക റോയല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മക്കയിലും തൊട്ടടുത്ത പുണൃസ്ഥലങ്ങളിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാലുടന്‍ പുണൃസ്ഥലങ്ങള്‍ ഹരിതാഭമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടാന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. വിവിധങ്ങളായ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുകയും നഗരത്തെ ഹരിതവല്‍ക്കരിക്കുകയും വേണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മക്ക അടക്കമുള്ള പുണൃ നഗരങ്ങളില്‍ നിരവധി മലനിരകളുള്ളതാണ്. ഇവിടങ്ങള്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തുകയും ഹരിതവല്‍ക്കരണം നടപ്പാക്കുകയും വേണമെന്നും നഗരസഭയോടും വികസന അതോറിറ്റിയോടും ഗവര്‍ണര്‍ ആവശൃപ്പെട്ടു.

മക്ക മുനിസിപ്പല്‍ പരിധിയില്‍പെട്ട മുസ്ദലിഫയില്‍ നടന്നുവരുന്ന പുഷ്പമേള കാണാന്‍ നിരവധിപേരാണ് എത്തികൊണ്ടിരിക്കുന്നത്. ഏഴായിരം ഇനങ്ങളില്‍ പെട്ട വിവിധങ്ങളായ പത്തു ലക്ഷം പൂക്കള്‍ പുഷ്പമേളയിലുണ്ട്. പൂക്കള്‍ ഉപയോഗിച്ച് മുസ്ദലിഫയില്‍ നിര്‍മ്മിച്ച ഇസ്‌ലാമിക് കലാരൂപത്തിലുള്ള കാര്‍പെറ്റ്‌രൂപം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. 185 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് കാര്‍പെറ്റ്‌രൂപത്തിനുള്ളത്.






