ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ജിദ്ദ: ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി ജിദ്ദയിലെ ഇടതുപക്ഷ അനുകൂല പ്രവാസികളും പ്രചരണ രംഗത്തേക്ക്. ജിദ്ദ നവോദയയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
ഇന്തൃന്‍ മതേതരത്വത്തിന്റെയും ജനാധിപതൃത്തിന്റെയും കടക്കല്‍ കത്തിവയ്ക്കുന്ന ഇന്തൃന്‍ ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ വികലമായ ഭരണരീതികള്‍ അവസാനിപ്പിക്കുന്നതിനായി ഇടതുപക്ഷത്തെ ശക്തിപെടുത്തി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പികേണ്ടത് അതൃാവശൃമായി മാറിയിരിക്കുന്നു.
കേരളത്തിലെ എല്ലാ ലോകസഭാ മണ്ടലങ്ങളിലേയും ജിദ്ദയിലെ പ്രവാസികളായ ഇടതുപക്ഷ അനുഭാവികളെ ഏകോപിപ്പിക്കുന്നതിനായി കണ്‍വീനര്‍മാരെ തെരഞ്ഞെടുത്ത് ഈ ജനാതിപതൃ പ്രക്രിയയുടെ ഭാഗമാകാന്‍ മാര്‍ച്ച് 22-ന് രാത്രി 8 മണിക്ക് ജിദ്ദയിലെ എല്ലാ ഇടതുപക്ഷ ജനാധിപതൃ വിശ്വാസികളെയും ഷറഫിയയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.






