സന്ദര്‍ശന വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് കാലാവധി നിര്‍ബന്ധം.

റിയാദ്: സന്ദര്‍ശന വിസയിലെത്തിയ വിദേശികളുടെ കുടുംബ സന്ദര്‍ശക വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് കാലാവധി നിര്‍ബന്ധം. നേരത്തെ വിസ പുതുക്കുന്നതിന് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമില്ലായിരുന്നു. ഇന്നുമുതല്‍ പുതുക്കിയ എല്ലാ അപേക്ഷകളിലും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സൗദിയില്‍ സന്ദര്‍ശന വിസയിലുള്ള കുടുംബങ്ങളുടെ വിസ വീണ്ടും പുതുക്കി കാലാവധി വര്‍ദ്ദിപ്പിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്(ജവാസാത്ത്) അറിയിച്ചു. ആഭൃന്തര മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക്ക് പോര്‍ട്ടലായ അബ്ഷീര്‍ പോര്‍ട്ടല്‍ വഴി വിസ പുതുക്കണമെങ്കില്‍ ആദൃം ആരോഗൃ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.

സൗദിയില്‍ സന്ദര്‍ശ വിസയിലുള്ള കുടുംബം തങ്ങളുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ അപേക്ഷ നല്‍കാറുണ്ട്. മൂന്ന് മാസത്തെ വിസയാണ് ആദൃം ലഭിക്കുക. ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമാണ് ആദൃം വിസ ലഭിക്കാറുള്ളത്. എന്നാല്‍ മൂന്ന് മാസം കഴിയുംമുമ്പ് വീണ്ടും മറ്റൊരു മൂന്ന് മാസത്തേക്ക് കൂടി വിസ പുതുക്കി ആറ് മാസത്തെ കാലാവധി ആക്കി മാറ്റാറുണ്ട്. ഇങ്ങിനെ വിസ കാലാവധി വര്‍ദ്ദിപ്പിക്കുവാന്‍ മുന്‍ കാലങ്ങളില്‍ വീണ്ടും ഇന്‍ഷൂറന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇതിമുതല്‍ സന്ദര്‍ശന വിസാ കാലാവധി വര്‍ദ്ദിപ്പിക്കും മുമ്പ് കാലാവധിയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവുത്തണമെന്നാണ് ജവാസാത്ത് അറിയിച്ചിട്ടുള്ളത്.

ആരോഗൃ ഇന്‍ഷൂറന്‍സ് ജവാസാത്തിന്റെ പരിധിയില്‍പെടുന്നതല്ലെങ്കിലും ഇന്‍ഷൂറന്‍സ് അടക്കമുള്ള നടപടിക്രമങ്ങള്‍ അബ്ഷീര്‍ സേവനം വഴി സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.