ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്‍മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും

ന്യൂഡല്‍ഹി: ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്‍മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. ഇരുവരും മത്സരിക്കുന്ന കാര്യം നേരത്തെ തന്നെ അറിഞ്ഞിരുന്നു. പക്ഷേ, ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ഇന്നാണ് സ്ഥിരീകരിക്കുന്നത്.
പ്രഖ്യാപനം വൈകിയ വയനാട്, വടകര സീറ്റുകളില്‍ ടി. സിദ്ദീഖിനെയും കെ. മുരളീധരനെയും മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഇവരുടെ പേരുകള്‍ ഇന്നത്തെ ഔദ്യോഗിക കോണ്‍ഗ്രസ് പട്ടികയില്‍ ഇല്ല.





