മുരളീധരന്‍ തമ്മിലടിയുടെ ഭാഗമായ സ്ഥാനാര്‍ത്ഥിയെന്ന് പി ജയരാജന്‍

കൊയിലാണ്ടി: വടകരയില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഭാഗമായാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു എതിരല്ലെന്നും പി ജയരാജന്‍ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വടകര സീറ്റില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. കെപിസിസി അധൃക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശൃപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്‍പരൃമില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കെ മുരളീധരനെ വടകരയിലേക്ക് പരിഗണിച്ചത്. ഇന്ന് വൈകുന്നേരം ഔദേൃാഗീക പ്രഖൃാപനം ഉണ്ടാകും.






