മുരളീധരന്‍ വടകരയില്‍, ടി.സിദ്ധീഖ് വയനാട്ടിലും

നൃൂഡല്‍ഹി: കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന രണ്ട് സീറ്റുകളില്‍ ഒടുവില്‍ ധാരണ. കെ മുരളീധരന്‍ വടകരയിലും വയനാട്ടില്‍ ടി സിദ്ദിഖും മത്സരിക്കും. വടകരയില്‍ ആര് മത്സരിച്ചാലും ജയം ഉറപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന കമ്മൃൂണിസ്റ്റുപാര്‍ട്ടിയില്‍ത്തന്നെയുള്ള ആളുകള്‍ കെ മുരളീധരനെ വിജയിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും മിടുക്കനായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മുരളീധരന്‍. അതുകൊണ്ട് മുരളീധരനെ വടകരയില്‍ വിജയിപ്പിച്ചെടുക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ മത്സരിക്കാനുള്ള സന്നദ്ധത മുരളീധരന്‍ അറിയിച്ചതായും മുല്ലപ്പള്ളി വൃക്തമാക്കി. മുരളീധരന്‍ മത്‌സരരംഗത്തെത്തുന്നതോടെ വടകരയില്‍ പോരാട്ടം ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.






