ആര്‍എംപി നേതാക്കള്‍ക്കെതിരെ നിയനടപടിക്കൊരുങ്ങി പി ജയരാജന്‍.

വടകര: കെകെ രമ ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കള്‍ക്കെതിരെ നിയനടപടിക്കൊരുങ്ങി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്ത്ഥി പി ജയരാജന്‍. കൊലയാളിയെന്ന് വിളിച്ചതിനെതിരെയാണ് ആര്‍എംപി നേതാക്കളായ കെ കെ രമ, എന്‍ വേണു, പി കുമാരന്‍ കുട്ടി എന്നിവര്‍ക്കെതിരെ പി ജയരാജന്‍ നിയമനടപടി ഒരുങ്ങുന്നത്. വടകര മണ്ഡലത്തിലെ വോട്ടര്‍്മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധൃത്തില്‍ അപകീര്‍ത്തിപ്പൈടുത്താനും ശ്രമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം.
ഇക്കാരൃം ചൂണ്ടിക്കാട്ടി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണരക്കും ചൊവ്വാഴ്ച പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.





