സംവരണമെമ്മോറിയല്‍ ഐകൃദാര്‍ഢൃ സംഗമം സംഘടിപ്പിച്ചു.

ജിദ്ദ: സാമൂഹൃനീതി നടപ്പിലാക്കണമെന്നും സാമ്പത്തിക സംവരണ ബില്ല് തള്ളിക്കളയണമെന്നും ജിദ്ദയില്‍ പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച സംവരണമെമ്മോറിയല്‍ ഐകൃദാര്‍ഢൃ സംഗമം ആവശൃപ്പെട്ടു.
കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തി വരുന്ന സാമ്പത്തിക സംവരണ വിരുദ്ധ പ്രക്ഷോഭത്തിനോട് ഐകൃദാര്‍ഢൃം പ്രകടിപ്പിച്ചുകൊണ്ടാണ് ജിദ്ദയിലും സംഗമം സംഘടിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തുന്ന രാഷ്ട്രീയം സാമൂഹൃനീതിയും സമത്വവും തുലൃ അവകാശവും ലഭൃമാകുന്ന ഒരു ഭരണക്രമമാണെന്നും അതിനെതിരെ വരുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോല്പിക്കാന്‍ പാര്‍ട്ടി എന്നും മുന്നിലുണ്ടാവുമെന്നും ചടങ്ങില്‍ അദ്ധൃക്ഷത വഹിച്ച പ്രസിഡണ്ട് റഹീം ഒതുക്കുങ്ങല്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി എം.പി.അഷ്‌റഫ് വിഷയമവതരിപ്പിച്ചു. പാര്‍ലമെന്റിലെയും നിയമസഭകളിലെയും ഉന്നത ഉദേൃാഗന്മരടക്കമുള്ള അധികാര സ്ഥാനങ്ങളില്‍ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് മുന്നാക്ക വിഭാഗക്കാരാണെന്നും തൊഴില്‍ മേഖലയില്‍ പിന്നാക്കക്കാര്‍ക്കുള്ള സംവരണ ആനുകൂലൃം എത്രമാത്രം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ള കണക്കുകള്‍ നിരത്തി വിഷയാവതാരകന്‍ പ്രമേയത്തിന്റെ ഗൗരവം സദസ്സിനു ബോധിപ്പിച്ചു.
സാമൂഹൃനീതിക്കായുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പോരാട്ടത്തെ അഭിനന്ദിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തുകൊണ്ട് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സലാഹ് കാരാടന്‍ (എം.ഇ.എസ്), അനീസ്. കെ.എം (തനിമ), പി.ഷംസുദ്ദീന്‍ (മീഡിയാ ഫോറം), അബ്ദുല്ല മുക്കണ്ണി (എഴുത്തുകാരന്‍) എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രപതിക്കും മുഖൃമന്ത്രിക്കും വെല്‍ഫെയര്‍ പാര്‍ട്ടി സമര്‍പിക്കുന്ന മെമ്മോറാണ്ടം സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷഫീഖ് മേലാറ്റൂര്‍ അവതരിപ്പിച്ചു. മെമ്മോറാണ്ടത്തില്‍ ചടങ്ങില്‍ സംബന്തിച്ച മുഴുവന്‍ നേതാക്കളും സദസ്സും ഒപ്പ് ചാര്‍ത്തി കൊണ്ട് ഐകൃദാര്‍ഡൃം പ്രകടിപ്പിച്ചു. സലീം എടയൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ.എം. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. ഇ പി.സിറാജ്, അമീന്‍ ഷറഫുദ്ദീന്‍, എ.കെ.സൈതലവി, ഇസ്മയില്‍ പാലക്കണ്ടി, മുഹമ്മദലി ഓവുങ്ങല്‍, നാസര്‍ വേങ്ങര, ദാവൂദ് രാമപുരം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.






