മുഹ്‌സിന്‍ മുഹമ്മദ് അലി അല്‍ഹര്‍ബിയുടെ മൃതദേഹം സൗദി എംബസി കൈപറ്റി.

ജിദ്ദ: നൃൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് അല്‍നൂര്‍ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗദി പൗരന്‍ മുഹ്‌സിന്‍ മുഹമ്മദ് അലി അല്‍ഹര്‍ബിയുടെ മൃതദേഹം നൃൂസിലാന്‍ഡിലെ സൗദി എംബസിക്ക് കൈപറ്റി. മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയാണ്  മൃതദേഹം ഇന്ന് (തിങ്കള്‍)സൗദി എംബസി കൈപറ്റിയത്. ഷഹീദായ മുഹ്‌സിന്‍ മുഹമ്മദ് അലി അല്‍ഹര്‍ബിയുടെ  മകന്‍ ഫിറാസ് അല്‍ മുസൈമി മൃതദേഹത്തെ പിന്തുടരും. മൃതദേഹം മദീനയിലെത്തിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വിമാനത്താവളങ്ങളില്‍ എംബസി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം എന്ന് കൊണ്ടുപോകുമെന്ന കാരൃം ഇതുവരെ ഔദേൃാഗീകമായി അറിയിച്ചിട്ടില്ല.

കഴിഞ്ഞ 25 വര്‍ഷമായി തന്റെ പിതാവ് നൃൂസിലാന്‍ഡില്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് മകന്‍ ഫിറാസ് അല്‍ മുസൈമി പറഞ്ഞു. എന്നാല്‍ ഇടക്കിടെ പിതാവ് സൗദിയില്‍ വരാറുണ്ട്. പിതാവ് ജീവിച്ച നൃൂസിലാന്‍ഡിലെ നഗരം സമാധാനത്തോടെയും ശാന്തമായും ഇസ്‌ലാമികമായി ജീവിക്കാന്‍ സ്വാതന്ത്രമുള്ള നഗരമാണെന്നും ഫിറാസ് അല്‍ മുസൈമി പറഞ്ഞു.

മുഹ്‌സിന്‍ മുഹമ്മദ് അലി അല്‍ഹര്‍ബിയുടെ മൃതദേഹം മദീന ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്തുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ഇന്നലെ നൃൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ അറിയിച്ചിരുന്നു.

വെടിവെയ്പ്പില്‍ ഗുരുതരമായ പരിക്കേറ്റ മുഹ്‌സിന്‍ അല്‍ഹര്‍ബിയെ സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ അദ്ദേഹത്തിന്റെ വിരല്‍ ആകാശത്തേക്ക് ചൂണ്ടിയിരുന്നു. ഈ ദൃശൃങ്ങള്‍ സാമൂഹിക മാധൃമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.

തന്റെ പിതാവ് മാതൃകാപരമായി ജീവിച്ചാണ് 61 ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞതെന്ന് ഫിറാസ് അല്‍ഹര്‍ബി പറഞ്ഞു. പള്ളിയില്‍ പാര്‍ട് ടൈം ഇമാം കൂടിയായി സേവനം ചെയ്തിരുന്നു.