നടി സുമലത മാണ്ഡൃയില്‍ സ്വതന്ത്രയായി മത്‌സരിക്കും.

ബംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡൃ ലോക്‌സഭാ മണ്ഡലത്തില്‍ നടി സുമലത സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്‌സരിക്കും. സുമലത തന്നെയാണ് സ്വയം തന്റെ സ്ഥാനാര്‍ത്ത്ഥിത്വം പ്രഖൃാപിച്ചത്. അന്തരിച്ച കോണ്ഗ്രനസ് എംപി എം.എച്ച് അംബരീഷിന്റെ ഭാരൃയാണ് സുമലത. മാണ്ഡൃയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.