മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ നല്‍കി.

♦   വധശിക്ഷ നല്‍കിയത് മയക്കുമരുന്ന് കടത്തിയതിന്

♦   വധശിക്ഷക്ക് വിധേയമാക്കിയത് പാക്കിസ്ഥാന്‍ പൗരനെ

♦  നിയമം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബബദ്ധരാണെന്ന് ആഭൃന്തര മന്ത്രാലയം

ജിദ്ദ: ഹിറോയിന്‍ വിഭാഗത്തില്‍പെട്ട മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പൗരന് ഇന്ന്(18-03-2019) ജിദ്ദയില്‍ വധശിക്ഷ നല്‍കിയതായി സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്‍ സ്വദേശിയായ റഹ്മാന്‍ സൈഫുര്‍ റഹ്മാന്‍ എന്നയാള്‍ക്കാണ് വധശിക്ഷ നല്‍കിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെയുള്ള കുറ്റും കീഴ്‌കോടതിയിലും മേല്‍കോടതിയിലും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതിയാണ് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മക്ക പ്രവിശൃയില്‍പെട്ട ജിദ്ദയില്‍ ഇന്ന് വധിശിക്ഷ നടപ്പിലാക്കിയത്.
കൊലപാതകം, നിശ്ചിത അളവില്‍കൂടുതല്‍ മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. നിയമം കാത്തുകൂക്ഷിക്കുന്നതില്‍ സൗദി ഭരണാധികാരികള്‍ പ്രതിജ്ഞാബബദ്ധരാണെന്ന് സൗദി ആഭൃന്തര മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു