സംവിധായകന്‍ റോഷന്‍ ആന്ഡ്രൂസിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി.

കൊച്ചി: നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ റോഷന്‍ ആന്ഡ്രൂസിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിലവില്‍ റോഷന്റെ സിനിമയുമായി ബന്തപ്പെട്ട് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നവര്‍ ഫെഫ്കയുമായി ബന്ധപ്പെടണമെന്നും ഇനിമുതല്‍ സിനിമ സംവിധനം ചെയ്യാന്‍ സാധൃമല്ലെന്നും പ്രൊഡൃൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. റോഷനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് എല്ലാ നിര്‍മ്മാതാക്കളും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു.
ആല്‍വിന്‍ ആന്റണിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ സംവിധായകന്‍ റോഷന്‍ റോഷന്‍ ആന്ഡ്രൂസിനെതിരെ തേവര പോലിസിനും ഡിജിപിക്കും നേരിട്ട് പരാതി നല്കിയിരുന്നു. ആല്‍വിന്‍ ആന്റണിനോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍ന്നാണ് ഡിജിപിയെ കണ്ടിരുന്നത്. നടപടികള്‍ ഉണ്ടാകുമെന്ന് ഡിജിപിയുടെ ഉറപ്പും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഡൃൂസേഴ്‌സ് അസോസിയേഷന്റെ വിലക്കും ഏര്‍പ്പെടുത്തിയത്.






