സംയുക്തമായി യാത്രയയപ്പ് നല്‍കി

ജിദ്ദ: 29 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഏറനാട് മണ്ഡലം കെ.എം.സി.സി വൈസ് ചെയര്‍മാനും കുഴിമണ്ണ പഞ്ചായത്ത് ജിദ്ദ കമ്മിറ്റി ചെയര്‍മാനുമായ കെ.വി അഷ്‌റഫിന് ഏറനാട് മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റിയും കുഴിമണ്ണ പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. ഷറഫിയ്യ റോളക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍ യാത്ര പോകുന്ന കെ.വി അഷ്‌റഫിന് ഏറനാട് മണ്ഡലത്തിന് വേണ്ടി എം.കെ അഷ്‌റഫ് കീഴ്പറമ്പും, കുഴിമണ്ണ പഞ്ചയത്തിനു വേണ്ടി ടി.പി അഷ്‌റഫും മൊമെന്‍േറാ നല്‍കി. പ്രസിഡണ്ട് എം കെ അഷ്‌റഫ് കീഴ്പറമ്പ് അധൃക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം സി.സി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ ഉല്‍ഘാടനം ചെയ്തു. കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി രായിന്‍ കുട്ടി നീറാട് മുഖൃ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ കെ.എം സി.സി സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി, മണ്ഡലം ചെയര്‍മാന്‍ വി.പി നൗഷാദ്, മറ്റു ഭാരവാഹികളായ മൊയ്തീന്‍ കുട്ടി കാവനൂര്‍, ടി പി അഷ്‌റഫ്, മന്‍സൂര്‍ കെ.സി, സക്കീര്‍ എടവണ്ണ, സുനീര്‍ എക്കാ പറമ്പ്, റഹ്മത്ത് അരീകോട്, അബ്ദു റഹ്മാന് തങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സൈതലവി പുളിയക്കോട് സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ വല്ലയില്‍ അരീക്കോട് നന്ദിയും പറഞ്ഞു. വി.സി മുഹമ്മദ് ഖിറാഅത്ത് നടത്തി.






