:2018ല്‍ സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത് 10 കോടിയോളം യാത്രക്കാര്‍

ജിദ്ദ: 2018ല്‍ സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത് 10 കോടിയോളം യാത്രക്കാര്‍
2018 വര്‍ഷത്തില്‍ 10 കോടിയോളം യാത്രക്കാര്‍ സൗദി അറേബൃയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ജിദ്ദ വിമാനത്താവളം വഴിയും കുറവ് അബഹ വിമാനത്താവസം വഴിയുമാണ്.
സൗദി ജനറല്‍ സിവില്‍ ഏവിയേഷനാണ് സൗദി വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ കണക്കുകള്‍ പുറത്തുവിട്ടത്. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ട് ശതമാനം 2018ല്‍ വര്‍ദ്ദിച്ചതായാണ് പുതിയ കണക്ക് വൃക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദി വിമാനത്താവളങ്ങളില്‍നിന്നും സര്‍വ്വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍ 4.1 ശതമാനം വര്‍ദ്ദനവും ഉണ്ടായിട്ടുണ്ട്.
സൗദിയില്‍നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പുറത്തേക്ക് പോയത് യു.എ.ഇയിലേക്കാണ്. ഈജിപ്ത്, പാക്കിസ്ഥാന്‍, ഇന്തൃ, തുര്‍ക്കി എന്നിങ്ങനെയാണ് യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ യാത്രക്കാര്‍ സൗദിയില്‍നിന്നും പുറത്തേക്കുപോയ രാജൃങ്ങള്‍.
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയത് ജിദ്ദയിലെ കിംഗ് അബ്ദു അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. മൂന്നുകോടി അമ്പത്തി എട്ട് ലക്ഷം യാത്രക്കാരാണ് ജിദ്ദ വിമാനത്താവളം ഉപയോഗിച്ചത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാവട്ടെ രണ്ട് കോടി എഴുപത്തി ഒമ്പത് ലക്ഷം യാത്രക്കാര്‍ 2018 ല്‍ ഉപയോഗിച്ചു. ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഒരു കോടി നാല്‍പത് ലക്ഷം യാത്രക്കാരും ഉപയോഗിച്ചു. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ്. എണ്‍പത്തി എട്ട് ലക്ഷം യാത്രക്കാര്‍ മാത്രമാണ് മദീന വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്. അബഹ വിമാനത്താവസം വഴി 55 ലക്ഷം പേരും യാത്രചെയ്തുവെന്നും സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.






