എലൈറ്റ് ബ്‌ളാസ്‌റ്റേഴ്‌സ് സോക്കര്‍ ലീഗ്: മാര്‍ച്ച് 22 നു തുടക്കം

ജിദ്ദ: ബ്‌ളാസ്‌റ്റേഴ്‌സ് എഫ് സി സംഘടിപ്പിക്കുന്ന രണ്ടാമത് എലൈറ്റ് ബ്ലാസ്‌റ്റേഴ്‌സ് സോക്കര്‍ ലീഗിന് മാര്‍ച്ച് 22 വെള്ളിയാഴ്ച ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ഹിലാല്‍ ശൃാം സ്‌റ്റേഡിയത്തില്‍ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് സൗദി ഇന്തൃന്‍ ഫുട്‌ബോള്‍ ഫോറവുമായി സഹകരിച്ചു സിഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
അണ്ടര്‍ 17, ബി ഡിവിഷന്‍ ലീഗ്, സൂപ്പര്‍ ലീഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ആറാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് വെള്ളിയാഴ്ചകളിലാണ് നടക്കുക. കാല്പന്തുകളിയെ സ്‌നേഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു പുത്തനുണര്‍വായിരിക്കും എലൈറ്റ് ബ്‌ളാസ്‌റ്റേഴ്‌സ് സോക്കര്‍ ലീഗ് മത്‌സരങ്ങള്‍.
ജിദ്ദയിലെ പ്രഗല്‍ഭ ടീമുകളായ ഫ്രണ്ട്‌സ് ജിദ്ദ, എ.സി.സി, റിയല്‍ കേരള, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി എന്നീ ടീമുകളായിരിക്കും സൂപ്പര്‍ ലീഗില്‍ പോരാടാന്‍ ഇറങ്ങുക. ഇന്തൃയിലെ വിവിധ ക്ലബ്ബുകള്‍ക്ക് കളിക്കുന്ന പ്രഗല്‍ഭ താരങ്ങള്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയും.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് എലൈറ്റ് സമ്മാനിക്കുന്ന അതിമനോഹരമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കുന്നതായിരിക്കും. കൂടാതെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, ഷറഫിയ ട്രേഡിംഗ്, സബീന്‍, ബദ്ര്‍ തമാം, ശിഫ ജിദ്ദ, സ്‌കൈമോണ്ട് ട്രാവല്‍സ്, അല്‍ അബീര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖൃ സ്‌പോണ്‍സര്‍മാരായിരിക്കും. കാണികള്‍ക്ക് ബമ്പര്‍ സമ്മാനപദ്ധതികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്.
പത്ര സമ്മേളനത്തില്‍ ബേബി നീലാമ്പ്ര (സിഫ് പ്രസിഡന്റ്), ഡോക്ടര്‍ അഷ്‌റഫ് (ബദ്ര്‍ തമാം), ഹനീഫ സ്‌കൈമോണ്ട്, റിയാസ് മഞ്ചേരി (ബ്ലാസ്‌റ്റേഴ്‌സ് പ്രസിഡന്റ്), ചെറി മഞ്ചേരി, സലീം അസിംക്കോ, അബു കട്ടുപ്പാറ (ബ്ലാസ്‌റ്റേഴ്‌സ് സെക്രട്ടറി) തുടങ്ങിയവര്‍ സംബന്ധിച്ചു.
എലൈറ്റ് ബ്‌ളാസ്‌റ്റേഴ്‌സ് സോക്കര്‍ ലീഗ് ഫിക്‌സര്‍ നറുക്കെടുപ്പ് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. റിയാസ് മഞ്ചേരി അധൃക്ഷനായിരുന്നു. ബദ്ര്‍ തമാം മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോക്ടര്‍ അഷ്‌റഫ്, സിഫ് ജനറല്‍ സെക്രട്ടറി ഷബീറലി ലാവ, ട്രഷറര്‍ അബ്ദുല്‍ കരീം, ഇബ്രാഹിം എ.സി.സി, മുഹാജിര്‍ റിയല്‍ കേരള, ഷഫീഖ് പട്ടാമ്പി ബ്ലൂ സ്റ്റാര്‍, ജംഷി ഫ്രണ്ട്‌സ് ജിദ്ദ, ഹനീഫ സ്‌കൈമോണ്ട്, ഇസ്ഹാഖ് മാസ്റ്റര്‍, ഖലീല്‍ പെരിന്തല്‍മണ്ണ, സലീം സൂപ്പര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അബു കട്ടുപ്പാറ സ്വാഗതവും ചെറിയ മുഹമ്മദ് ആലുങ്ങല്‍ നന്ദിയും പറഞ്ഞു. ഫിക്‌സര്‍ നറുക്കെടുപ്പ് അന്‍വര്‍ വല്ലാഞ്ചിറ, ഹാരിസ് കൊന്നോല എന്നിവര്‍ നിയന്ത്രിച്ചു.