യാമ്പു അല്‍ മനാര്‍ സ്‌കൂള്‍ കെ.ജി വിഭാഗം ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

യാമ്പു: അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ കെ.ജി വിഭാഗം വിദൃാര്‍ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ അഹ്മദ് മുഹമ്മദ് മാരിയോദ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജിമോന്‍ പ്രസംഗിച്ചു. ബോയ്‌സ് സെക്ഷന്‍ ഹെഡ് മാസ്റ്റര്‍ സയ്യിദ് യൂനുസ്, ഗേള്‍സ് സെക്ഷന്‍ ഹെഡ്മിസ്ട്രസ് രഹ്‌ന ഹരീഷ്, മുന്‍ കെ. ജി കോ ഓര്‍ഡിനേറ്റര്‍ മിനാജ് അഹ്മദ് ഷഫീഖ് ബൈഗ് എന്നിവര്‍ ബിരുദ ദാനം നിര്‍വഹിച്ചു. വിദൃാര്‍ഥികളായ ദിയ മേരി ബിനോഷ്, ഷാന്‍ മുഹമ്മദ്, സുപ്രീം ശ്രേസ്ത, ഫല്ല ഫാത്തിമ എന്നിവര്‍ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സല്‍വ സുഹൈല്‍ ഖാന്‍ ഖിറാഅത്ത് നടത്തി.
വിദൃാര്‍ഥികളുടെ വിവിധ കലാ പ്രകടനങ്ങള്‍ ചടങ്ങിനെ വര്‍ണാഭമാക്കി. വൈസ് പ്രിന്‍സിപ്പല്‍ ഫാഇസ പി.എം സ്വാഗതവും കെ.ജി സെക്ഷന്‍ ഇന്‍ചാര്‍ജ് മര്‍ജാന മഹ്ബൂബ നന്ദിയും പറഞ്ഞു. നൂറോളം വിദൃാര്‍ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു.






