നൃൂസിലാന്റ് വെടിവെപ്പ്: പരിക്കേറ്റ സൗദി വിദൃാര്‍ത്ഥി അസീല്‍ അല്‍ അന്‍സാരിയെ ശസ്ത്രക്രിയക്കു വിധേയനാക്കി.

ഇന്ന്(ഞായര്‍) ആശുപത്രി വിട്ടേക്കും.
പരിചരണത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മാതാവിന് അനുമതി

ജിദ്ദ: നൃൂസിലാന്റിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന സൗദി പൗരനെ സൗദി എംബസി അധികൃതര്‍ സന്ദര്‍ഷിച്ചു. ആശുപത്രിയില്‍ പരിക്കുകളോടെ കഴിയുന്ന അസീല്‍ അല്‍ അന്‍സാരിയുടെ ആരോഗൃ നില തൃപ്തികരമാണെന്നും ഇന്ന്(ഞായറാഴ്ചയോടെ) ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവിടുത്തെ സൗദി എംബസി അറിയിച്ചു.
ചെറിയ ഓപ്പറേഷന് വിധേയമായശേഷം ആശുപത്രിയില്‍ വിശ്രമിക്കുകയാണ് അസീല്‍ അല്‍ അന്‍സാരി. അസീല്‍ അല്‍ അന്‍സാരി നൃൂസിലാന്റില്‍ പഠിക്കുന്ന സൗദി വിദൃാര്‍ഥിയാണ്.
നൃൂസിലാന്റില്‍ ചെന്ന് അസീല്‍ അല്‍ അന്‍സാരിയെ പരിചരിക്കാന്‍ മക്കയില്‍ സര്‍ക്കാര്‍ ജോലിയിലുള്ള അസീല്‍ അല്‍ അന്‍സാരിയുടെ മാതാവിന് അനുമതി നല്‍കിയതായി സൗദി തൊഴില്‍കാരൃ മന്ത്രി എഞ്ചിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹ് അറിയിച്ചു.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെയാണ് അസീല്‍ അല്‍ അന്‍സാരി നൃൂസിലാന്റില്‍ ഉപരിപഠനം നടത്തുന്നത്.