മലപ്പുറം കൊണ്ടോട്ടിയില്‍വെച്ച് രഹസൃകൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത ഇടി നിഷേധിച്ചു.

-മലപ്പുറം ലേഖകന്‍-

മലപ്പുറം: മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ നേതാക്കള്‍ മലപ്പുറം കൊണ്ടോട്ടിയില്‍വെച്ച് രഹസൃകൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട സിസിടിവി ദൃശൃങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹോട്ടലില്‍ എത്തിയപ്പോള്‍ അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ മാധൃമങ്ങളോട് പറഞ്ഞു.
പൊതുസ്ഥലത്ത് രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും- ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ ഇരുവിഭാഗങ്ങളുടേയും നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു ആരോപണം. ഹോട്ടിലേക്ക് കയറുകയും പുറത്തിറക്കുകയും ചെയ്യുന്ന സി.സി.ടി.വി ദൃശൃങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മാധൃമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മലപ്പുറം, പൊന്നാനി ലോക് സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു അടിസ്ഥാന രഹിതമായ ആരോപണം. പൊതു സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന ഹോട്ടലില്‍ ആരും പ്രയേശിക്കാമെന്നിരിക്കെ കഴിഞ്ഞ ദിവസം മാധൃമങ്ങള്‍ അറാവശൃമായി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അദ്ധൃക്ഷന്‍ നസറുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അദ്ധൃക്ഷന്‍ മജീദ് ഫൈസി എന്നിവരായിരുന്നു ഹോട്ടലില്‍ എത്തിയിരുന്നത്. ഇടി മുഹമ്മദ് ബഷീര്‍ ആദൃം എത്തുകയും പത്ത് മിനിറ്റുകള്‍ക്ക് ശേഷം നസറുദ്ദീന്‍ എളമരവും സംഘവും എത്തുകയും ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു ചര്‍ച്ചനടത്തിയെന്ന തരത്തില്‍ മാധൃമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.
പൊന്നാനിയില്‍ എസ്.ഡി.പി.ഐക്ക് അവരുടെ ശക്തനായ സ്ഥാനാര്‍ത്ഥി ഉണ്ടെത്തിരിക്കെ ഒരിക്കലും എസ്.ഡി.പി.ഐ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചുനല്‍കില്ലെന്ന സാമാധൃ തത്വംപോലം നോക്കാതെയായിരുന്നു മാധൃമങ്ങള്‍ അനാവശൃമായി വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.