നിര്‍മ്മാണ ജോലി നടക്കുന്ന റിയാദ് മെട്രോ സ്‌റ്റേഷനില്‍ അഗ്‌നിബാധ.

ആളപായമില്ലെന്ന് റിപ്പോര്‍ട്ടുള്‍.
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ മെട്രോയുടെ നിര്‍മാണ ജോലിയിലുള്ള സ്‌റ്റേഷനില്‍ അഗ്‌നിബാധ. എന്നാല്‍ ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല.
അഗ്‌നിബാധ സംബന്ധമായ വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ അണച്ചു. റിയാദിലെ എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ ഇന്ന് രാവിലെ(14-03-2019) 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം നീ പടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സ് വിഭാഗം കഠിന ശ്രമം നടത്തിയാണ് തീ അണച്ചത്. തെര്‍മല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ക്കാണ് തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.






