സോളാര്‍: മൂന്ന് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ക്കെതിരെ കേസ്

എറണാകുളത്തെ കോടതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ സി വേണുഗോപാലിനെതിരെയും കേസ് നിലവിലുണ്ട്.
കൊച്ചി: അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വൃവസായം ആരംഭിക്കാന്‍ സഹായം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ വിഷയത്തില്‍ മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ സി വേണുഗോപാലിനെതിരെയും കേസ് നിലവിലുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം നടന്നുവരികയാണെന്ന് അടുത്തയിടെ സര്‍ക്കാര്‍ കോടതിയില്‍ വൃക്തമാക്കിയിരുന്നു.
സോളാര്‍ തട്ടിപ്പിന്റെ പേരില്‍ പരാതിക്കാരിയായ യുവതി 2013ല്‍ പിടിയിലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നു അടൂര്‍ പ്രകാശ്, കെ പി അനില്‍കുമാര്‍ എന്നിവര്‍.






