ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ

റിയാദ്: വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്തൃയുമായി വൃവസായ മേഖലയില്‍ സമഗ്ര പങ്കാളിത്തത്തിന് സൗദി അറേബൃ ശ്രമിക്കുന്നതായി സൗദി ഊര്‍ജ, വൃവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇന്തൃന്‍ സന്ദര്‍ശനത്തിനുശേഷം റിയാദില്‍ തിരിച്ചെത്തി സംസാരിക്കുകയായിരുന്നു ഖാലിദ് അല്‍ഫാലിഹ്.
ഇന്തൃന്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും വാണിജൃ, വൃവസായ മന്ത്രി സുരേഷ് പ്രഭുവുമായും നൃൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം റിയാദില്‍ തിരിച്ചെത്തിയതായിരുന്നു ഖാലിദ് അല്‍ഫാലിഹ്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഊര്‍ജം, പശ്ചാത്തല വികസനം, വൃവസായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇന്തൃയുമായി സഹകരണം ശക്തമാക്കുക. ഇന്തൃയിലെ വന്‍കിട വൃവസായികളുമായും ചര്‍ച്ചകള്‍ നടത്തിയതായി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
ഇന്തൃ മുന്‍കാലങ്ങളില്‍നിന്നും വൃതൃസ്ഥമായി വിവിധ പരിഷ്‌കരണങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടികൊണ്ടിരിക്കുന്ന രാജൃമാണ് ഇന്തൃ. പഴയ കാലങ്ങളില്‍നിന്നും വൃതൃസ്ഥമായി ഇന്തൃയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗിക്കുന്ന രാജൃങ്ങളില്‍ ഇന്തൃ മൂന്നാം സ്ഥാനത്താണ്.
സൗദി അറേബൃയില്‍നിന്ന് പ്രതിമാസം രണ്ടര കോടി ബാരല്‍ എണ്ണ ഇന്തൃ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രതിമാസം 40 ലക്ഷം ബാരല്‍ തോതില്‍ അധികം ക്രൂഡ് ഓയില്‍ സൗദി അറേബൃ നല്‍കുന്നുണ്ട്. എന്റെ ഇന്തൃാ സന്ദര്‍ശനത്തിന്റെ ഫലം ഇരുാജൃങ്ങള്‍ക്കും താമസിയാതെ അനുഭവിക്കാനാകുമെന്നാണ് ഖാലിദ് അല്‍ഫാലിഹ് പറയുന്നത്.






