ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ത്ഥിയായേക്കും

നൃൂഡല്‍ഹി: ബിജെപിയിലേക്ക് കളംമാറ്റിച്ചവിട്ടിയ മുന്‍ എഐസിസി സെക്രട്ടറി ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ത്ഥിയായേക്കാന്‍ സാധൃത ഉണ്ടെന്നറിയുന്നു. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ ടോം വടക്കന്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അതേസമയം ടോം വടക്കന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ടോം വടക്കന്‍ ബി.ജെ.പിയില്‍ എത്തിയ സാഹചരൃത്തില്‍ തൃശൂരിലോ ചാലക്കുടിയിലോ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായാണ് വിവരം.
നേരത്തെ തൃശൂരില്‍ കെ സുരേന്ദ്രന്‍ അല്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ മത്സരിപ്പിക്കാനായിരുന്നു ബിജെപി ആലോചിപ്പിരുന്നത്.
ഇന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ടോം വടക്കന്‍ നന്ദി അറിയിച്ചു.