കോണ്‍ഗ്രസ്സ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു.

ടോം വടക്കന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന ്ബിജെപി അംഗത്വം സ്വീകരിക്കുന്നു.
നൃൂഡല്‍ഹി: എഐസിസി സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സില്‍നിന്നും രാജിയെന്നാണ് ടോം വടക്കന്‍ അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത് ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ വലിച്ചെറിയുന്ന രീതിയാണെന്നും ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയും തന്റെ കൂടുമാറ്റത്തിന് കാരണമായതായി ടോം വടക്കന്‍ പറഞ്ഞു.






