സോക്കാര്‍ ഫ്രീക്‌സ് ഫുട്ബാള്‍ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ജിദ്ദയിലെ കുട്ടികളുടെ ഫുട്ബാള്‍ പരിശീലന ക്ലബ്ബായ സോക്കാര്‍ ഫ്രീക്‌സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസ്സാം പാപ്പറ്റ (പ്രസിഡണ്ട്), സൈദലവി നരിക്കുന്നന്‍ ( ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഫത്താഹ് (ട്രഷറര്‍) എന്നിവരാണ് മുഖൃ ഭാരവാഹികള്‍.
നാസര്‍ ചിങ്ങോലി, സക്കീര്‍ എടവണ്ണ(വൈസ് പ്രസിഡണ്ടുമാര്‍), സുല്‍ഫിക്കര്‍ പാപ്പറ്റ, അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട് (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍. എക്‌സീവ്കുട്ടീവ് മെമ്പര്‍മാരായി നഹാസ് മെഡിസ്‌കോ, ഉമ്മര്‍ മിക്‌സ് മാക്‌സ്, മുനീര്‍ ജെംസ്, അനില്‍ കുമാര്‍ ചക്കരക്കല്, ഹാരിസ് കൊയിലാണ്ടി, മുഹമ്മദ് അസ്‌ലം ആലങ്ങാടന്‍ എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ നിസ്സാം പാപ്പറ്റ അദ്ധൃക്ഷത വഹിച്ചു. സൈദലവി സ്വാഗതവും ഫത്താഹ് നന്ദിയും പറഞ്ഞു.






