രണ്ടാഴ്ചക്കാലം സൗദി കിഴക്കന്‍ പ്രവിശൃ ഉത്‌സവ ലഹരിയിലേക്ക്

ദമ്മാം: സൗദിയിലെ കിഴക്കന്‍ മേഖല അടുത്ത രണ്ടാഴ്ച വിവിധ പരിപാടികളുമായി ഉദ്‌സവഛായയിലായിരിക്കും. വിവിധ സാംസ്‌ക്കാരിക വിനോദ പരിപാടികള്‍ക്ക് നാളെ(വൃാഴം) മുതല്‍ ഇവിടെ നടക്കുക.

ഈമാസം 30-ാം തീയ്യതിവരെ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് സൗദി സാംസ്‌ക്കാരിക വിഭാഗമാണ് നേതൃത്വം വഹിക്കുന്നത്.

പരിപാടികളുടെ ഭാഗമായി ജുബൈല്‍ വൃവസായ നഗരത്തില്‍ ഈമാസം 26ാം തീയ്യതിവരെ നടക്കുന്ന എക്‌സിബിഷനില്‍ നൂറ് കണക്കിന് സൗദി കലാകാരന്‍മാര്‍ പങ്കെടുക്കും. വിവിധങ്ങളായ പരിപാടികളാണ് അവതരിപ്പിക്കുക. ജുബൈല്‍ റോയല്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ഇവിടെ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.

ദഹ്‌റാന്‍ കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്റെില്‍ മള്‍ട്ടീമിഡിയ ഇന്‍ട്രാക്ഷന്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡച്ച് കലാകാരന്‍ വിന്‍സെന്റ്‌വാന്‍ ഗോഗിന്റെ മൂവായിരത്തില്‍പരം പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കും. അല്‍ക്കോബാര്‍ വാട്ടര്‍ഫ്രന്റിനടുത്ത് തുടര്‍ച്ചയായ ഒമ്പത് ദിവസം സൗദി സംസ്‌ക്കാരവുമായി ബന്ധപ്പെണ്‍ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബ സമേതവും അല്ലാതെയും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വിജ്ഞാനം പകരാനും ആസ്വദിക്കുവാനുള്ള ദിനങ്ങളായിരിക്കും കിഴക്കന്‍ പ്രവിശൃയിലുള്ളവര്‍ക്ക് അടുത്ത രണ്ടാഴ്‌സകാലം.