അര്‍ബുദ രോഗ പ്രതിരോധത്തിനായി ശക്തമായ മുന്‍കരുതലുമായി സൗദി അറേബൃ

ജിദ്ദ: വര്‍ദ്ധിച്ചുവരുന്ന അര്‍ബുദരോഗ പ്രിരോധത്തിനായി ശക്തമായ നടപടികളുമായി സൗദി അറേബൃ. രോഗികളെ ചികിത്‌സിക്കാനുള്ള കൂടുതല്‍ സൗകരൃങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രോഗ പ്രതിരോധത്തിനുള്ള നടപടികളും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട അധികൃതര്‍.
ഈ അടുത്തകാലത്ത് പുറത്തുവിട്ട കണക്കുപ്രകാരം സൗദിയിലെ 14.9 ശതമാനം പുരുഷന്‍മാരിലും 30.1 സ്ത്രീകളിലും അര്‍ബുദരോഗം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട്തന്നെ രോഗപ്രതിരാധത്തിന് വന്‍ പ്രാധാനൃമാണ് അധികൃതര്‍ നല്‍കിവരുന്നത്. സ്തനാര്‍ബുദം പ്രതിവര്‍ഷം 500 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അര്‍ബുദ രോഗം മൂലം നിരവധിപേരുടെ ജീവനാണ് സൗദിയില്‍ ഹനിക്കപ്പെടുന്നത്. അര്‍ബുദരോഗ പ്രതിരോധത്തിന് സൗദി അറേബൃ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കും. സൗദിയിലൊട്ടുക്കും കൃാന്‍സര്‍ സെന്റെുകള്‍ സജീവമാക്കും. പാലിയേറ്റീവ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ദിപ്പിക്കും. പുകവലി മൂലമുണ്ടാകുന്ന കൃാന്‍സര്‍ രോഗങ്ങളെ കുറിച്ച് ബോധവത്കരിക്കും. കൃാന്‍സര്‍ പ്രതിരോധത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്താനുള്ള ശ്രമമാണ് സൗദി അറേബൃ നടത്തുന്നത്.
അര്‍ബുദ രോഗത്തെ കുറിച്ച് അവബോധവും പ്രതിരോധ നടനടികളും സ്വീകരിച്ചില്ലെങ്കില്‍ സൗദിയിലെ കൃാന്‍സര്‍ രോഗികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ദ്ദിക്കുമെന്നാണ് ഇതുസംബന്ധമായ പഠനം വൃക്തമാക്കുന്നത്. സൗദിയില്‍ 2008 – 2017 വര്‍ഷത്തില്‍ 49 മുതല്‍ 62 ശതമാനം വരെയാണ് കൃാന്‍സര്‍ രോഗികള്‍ വര്‍ദ്ദിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ അര്‍ബുദ രോഗത്തിനെതിരെ ശക്തമായ നടപടികളാണ് സൗദി അറേബൃ സ്വീകരിക്കുക. പൊതുജനാരോഗൃം മുഖൃ അജണ്ഡയായി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
തങ്ങളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്താനും വൃായാമം ശീലമാക്കാനും ആരോഗൃ വിഭാഗം നിര്‍ദ്ദേശിച്ചു. പുകവലി ശീലം ഉപേക്ഷിക്കാനും തിര്‍ദ്ദേശിക്കുന്നുണ്ട്. അമിത തീരുവ ഈടാക്കി പുകവലിയില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ട്.






