പൊതുതെരഞ്ഞെടുപ്പ് ഫാഷിസത്തെ പുറംതള്ളാനുള്ള സുവര്‍ണാവസരം: ഇന്തൃന്‍ സോഷൃല്‍ ഫോറം

ജിദ്ദ: രാജൃത്തെ പൊതു മുതല്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാന്‍ സൗകരൃമൊരുക്കുകയും രാജൃസുരക്ഷതന്നെ അപകടത്തിലാക്കുകയും ചെയ്ത മോദിയെയും കൂട്ടരെയും പുറം തള്ളാനുള്ള സുവര്‍ണാവസരമാണ് പൊതു തെരഞ്ഞെടുപ്പെന്ന് ഇന്തൃന്‍ സോഷൃല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ അവസരം പരമാവധി പ്രയോജനപ്പടുത്തി രാജൃത്തെ രക്ഷിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകണമെന്നും സമിതി ആവശൃപ്പെട്ടു.

സകല മേഖലകളിലും സ്വേച്ചാധിപതൃപരമായും സംഘ്പരിവാര്‍ താല്പരൃങ്ങള്‍ അടിച്ചേല്‍പ്പിച്ചും അടക്കിവാഴുന്ന മോഡി സര്‍ക്കാരിനെതിരെ വൃവസ്ഥാപിതമായി പ്രതികരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാതിരിക്കുന്നത് ആശങ്കാജനകവും ഫാഷിസ്റ്റുകള്‍ക്കു വീണ്ടും ഭരണത്തിലേറാന്‍ സഹായകമാകുന്നതുമാണ്. സംഘി മനസ്സോടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ചു വിജയിക്കുകയും പിന്നീട് സംഘികളോടൊപ്പം ചേര്‍ന്ന് അധികാര സ്ഥാനങ്ങളില്‍ കയറുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. വോട്ട് ചെയ്തു വിജയിപ്പിച്ച സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം ആളുകളെയും പാര്‍ട്ടികളെയും ജനം തിരിച്ചറിയണം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന കാരൃത്തില്‍ ഇടതും വലതും സംഘികളേക്കാള്‍ ഒട്ടും പിന്നിലല്ല. നൃൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു സര്‍ക്കാര്‍ ജോലിയിലെ സംവരണ തത്വം അട്ടിമറിച്ചു സവര്‍ണര്‍ക്ക് നല്‍കുന്നതിനു ഭരണാഘടനാ ഭേദഗതി നടത്തിയ മോഡി സര്‍ക്കാറിന്റെ നടപടികളെ പിന്തുണച്ച സി. പി.എമ്മും കോണ്ഗ്രസ്സുമടക്കമുള്ള കപട മതേതര വക്താക്കളുടെ മുഖം മൂടി പൊളിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും യോഗം അഭിപ്രായപ്പെട്ടു. പല കക്ഷികളും തങ്ങളുടെ പിന്തുണ ഏതു മുന്നണിക്കാണെന്നു പ്രഖൃാപിക്കാതിരിക്കുന്നതു നിഗൂഢവും അധികാരക്കൊതി മൂലവുമാണ്.

നിലവിലെ സാഹചരൃത്തില്‍ പാര്‍ലമെന്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ധമുയര്‍ത്താന്‍ ബദല്‍രാഷ്ട്രീയം ഉയര്‍ന്നുവരണമെന്നും അതിനായി രാജൃത്തെ ജനങ്ങള്‍ തങ്ങളുടെ വിലപ്പെട്ട വോട്ടുകള്‍ വിനിയോഗിക്കണമെന്നും യോഗം ആവശൃപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അധൃക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.എം അബ്ദുല്ല, അബ്ദുല്‍ ഗനി, ആലിക്കോയ ചാലിയം, ഫൈസല്‍ മമ്പാട്, കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡണ്ട് മുഹമ്മദ് അലി മംഗളുരു, തമിഴ്‌നാട് സ്‌റ്റേറ്റ് പ്രസിഡന്റ് അല്‍ അമാന്‍ നാഗര്‍കോവില്‍, സെക്രട്ടറി നാസര്‍ ഖാന്‍, നോര്‍ത്തേണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുജാഹിദ് പാഷ, കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ഷാഹുല്‍ ഹമീദ് മേടപ്പില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.