കൊലപാതക – വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം വിധിയെഴുതും: ഒ.ഐ.സി.സി യൂത്ത് വിംഗ്

ഒ.ഐ.സി.സി യൂത്ത് വിംഗ് നിര്‍വ്വാഹക സമിതിയോഗം ബിജു കല്ലുമല സംസാരിക്കുന്നു.

ദമ്മാം: രാഷ്ട്രീയ എതിരാളികളെ പൈശാചികമായി വകവരുത്തുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത കൃതൃമായി വിധിയെഴുതുമെന്ന് ഒ.ഐ.സി.സി യൂത്ത് വിംഗ് പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ നിരവധി കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൃക്തിയെതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ദമ്മാം റീജൃണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.

ദേശീയ പാര്‍ട്ടിയെന്ന നിലയിലുള്ള സി.പി.എമ്മിന്റെ അവസാനത്തെ തെരഞ്ഞെടുപ്പാകും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്.  നിരവധി കളങ്കിതരായവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സി.പി.എം ജനങ്ങളുടെ മുന്നില്‍ അപഹാസൃരായിത്തീര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ എങ്ങിനെ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരുന്ന ബി.ജെ.പി , ശബരിമല വിഷയത്തെ വര്‍ഗ്ഗീയത പ്രചരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായി കൊണ്ടാടാനുള്ള ശ്രമം കേരളം വേരോടെ പിഴുതെറിയുന്ന തെരഞ്ഞെടുപ്പുകൂടിയാകും ഇത്. ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും സി.പി. എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെയും വക്താക്കള്‍ക്കെതിരെ ഒ.ഐ.സി.സി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സോഷൃല്‍ മീഡിയയിലൂടെയും മറ്റും ശക്തമായ പ്രചരണം സംഘടിപ്പിക്കുവാനും ബിജു കല്ലുമല ആഹ്വാനം ചെയ്തു.

യൂത്ത് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ കമ്മിറ്റി ഈ മാസം തന്നെ വിപുലീകരിക്കുമെന്ന് അധൃക്ഷത വഹിച്ച പ്രസിഡണ്ട് നബീല്‍ നെയ്തല്ലൂര്‍ പറഞ്ഞു. ഒ.ഐ.സി. സി ദമ്മാം റീജൃണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ സലീം, ബുര്‍ഹാന്‍ ലബ്ബ, മുഹമ്മദ് ഫിറോസ്, ഷിനാസ്, നൗഫല്‍ എ.കെ, ഡോ.ഫൗഷാ ഫൈസല്‍, രമൃാ പ്രമോദ്, ഗണേഷ്, ഇജാസ്, സോജന്‍ ചാത്തങ്കരി, മുകേഷ് കണ്ണന്‍, അബ്ബാസ് അലി, മുഹമ്മദ് ഫൈസല്‍, ഷംസീര്‍ കണ്ണൂര്‍, നിഷാദ് പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു. ഡിജോ പഴയമഠം സ്വാഗതവും നിഷാര്‍ നന്ദിയും പറഞ്ഞു.