ചരിത്രം കേട്ടും മധുരംനല്‍കിയും മുസ്‌ലിം ലീഗ് പിറവി ദിനത്തില്‍ കണ്ണൂര്‍ കെഎംസിസി നേതാക്കളോടൊപ്പം

ജിദ്ദ: ഇന്തൃന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപത്തൊന്നാമത് പിറവി ദിനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍, മുതിര്‍ന്ന കെഎംസിസി നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഒത്തു കൂടി ചരിത്രം കേട്ടും ചോദിച്ചും മധുരംകഴിച്ചും നേതാക്കളോടൊപ്പം ഒത്തു കൂടിയത് സദസിന് വേറിട്ട അനുഭവം നല്‍കി.

ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ല കെഎംസിസി പ്രസിഡന്റ് ഉമര്‍ അരിപ്പാമ്പ്ര അധൃക്ഷതവഹിച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ. പി മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി മുഖൃ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പിന്നിട്ട വഴികള്‍ എന്ന വിഷയം സൗദി നാഷണല്‍ കെഎംസിസി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് അവതരിപ്പിച്ചു. മുന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ടി.എം.എ റഊഫ്, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ജിദ്ദ കെഎംസിസി പ്രസിഡന്റ് അഹമ്മദ് പാലയാട്ട്, സുരക്ഷ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ വി.പി മുസ്തഫ, ഇസ്ഹാഖ് പുണ്ടോളി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ മജീദ് പുകയൂര്‍, നാസര്‍ ഒളവട്ടൂര്‍, ഉമൈര്‍ ദാരിമി വെള്ളായിക്കോട്, റഫീഖ് സിറ്റി, ഗഫൂര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് ചപ്പാരപ്പടവ് സ്വാഗതവും സിറാജ് കണ്ണവം നന്ദിയും പറഞ്ഞു
മാതൃ സംഘടനയായ മുസ്‌ലിം ലീഗിന്റെ സ്ഥാപക ദിനത്തിലാണ് പോഷക സംഘടനയായ ജിദ്ദ കണ്ണൂര്‍ ജില്ല കെഎംസിസി നേതാക്കള്‍ക്കൊപ്പം എന്ന പേരില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിച്ച് ശ്രദ്‌ധേയമായത്.

മുമ്പ് ബാഫഖി തങ്ങള്‍ പറഞ്ഞ കാരൃം അന്നും ഇന്നും പ്രസക്തമായികൊണ്ടരിക്കയാണ്. ഭാരതത്തില്‍ മുസ്‌ലിം ലീഗ് നൃൂനപക്ഷത്തിന്റെ അവകാശ പോലാട്ടത്തില്‍ മുന്നിട്ടുനില്‍ക്കുകയാണ്. അന്ന് രണ്ട് സ്ഥാനത്തു മാത്രമുണ്ടായിരുന്ന ജനസംഘം ഇന്ന് ബി.ജെ.പി എന്ന പേരില്‍ ഇന്തൃയൊട്ടാകെ വൃാപിച്ചിരിക്കുന്നു. പശുവടക്കമുള്ള പലതിന്റെ പേരിലും മനുഷൃനെ കൊന്നുകൊണ്ടിരിക്കയാണിന്ന്. ബഹറില്‍ മുസല്ല വിരിച്ചാലും ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് ഒരിക്കല്‍ സി.എച്ച് പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ക്ഷിണമാണ് ഇന്ന് രാജൃത്ത് വെറുപ്പിന്റെ വിത്തുപാകാന്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ അവസരമുണ്ടാക്കിയിരിക്കുന്നത്. ഉദ്ദേശശുദ്ധിയോടെ പ്രവൃത്തിച്ചാല്‍ വിജയം കൈവരിക്കാനാകും. നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചിട്ടയോടെ പ്രവൃത്തിച്ചില്ലെങ്കില്‍ ഫാശിസത്തിന്റെ ഭീകരമുഖം കാണോണ്ടിവരുമെന്നും അത് ഇന്തൃയില്‍ ജനാധിപതൃത്തിന്റെ അന്തൃത്തിന് വഴിവെക്കുകയും ചെയ്യും. ഇന്തൃന്‍ ഭരണഘടനതന്നെ മാറ്റിയെഴുതാനുള്ള ഭൂരിപക്ഷത്തിനായി ബി.ജെ.പിയുടെ ശ്രമം എന്നും ‘മുസ്‌ലിം ലീഗ് പിന്നിട്ട വഴികള്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇബ്രാഹിം മുഹമ്മദ് പറഞ്ഞു.

ഇന്തൃന്‍ മുസ്‌ലിംങ്ങളുടെ നിലനില്‍പിനെതന്നെ ചോദൃം ചെയ്ത ശരീഅത്ത് വിഷയത്തില്‍ ലീഗ് നല്‍കിയ സംഭാവന ചരിത്രമാണ്. മുസ്‌ലിം ലീഗ് പ്രതിനിധികളാണ് ശരീഅത്തിനുവേണ്ടി പൊരുതിയത്. കോണ്‍ഗ്രസ്സ് നേതൃത്വം അതിനു പിന്തുണ നല്‍കി. ഇന്തൃന്‍ ഭരണം വീണ്ടും കോണ്‍ഗ്രസ്സിന്റെ കരങ്ങളിലെത്തിച്ചാലെ ഇന്തൃന്‍ മുസ്‌ലിംങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനാവുകയുള്ളു എന്നും ഇബ്രാഹിം മുഹമ്മദ് പറഞ്ഞു.