ഇസ്‌ലാമിലെ മന്ത്രം: നെല്ലും പതിരും തിരിച്ചറിയണം

ജിദ്ദ: തന്റെ രോഗത്തെയും വേദനയേയും സംബന്ധിച്ചു പറഞ്ഞ സഹപ്രവര്‍ത്തകനോട് രോഗശമനത്തിന് വേണ്ടി സ്രൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിച്ച പ്രവാചകന്റെ അനുയായികള്‍ മനുഷൃ ലോകത്തിന്ന് അപ്രാപൃമായ ജിന്ന് വര്‍ഗത്തെ അടിച്ചമര്‍ത്തിയും നിഷ്‌കാസനം ചെയ്തും നടത്തുന്ന മന്ത്രവാദ ചികിത്സ ഇസ്‌ലാമിന്റെ സുന്ദര മുഖത്തെ വികൃതമാകുകയാണ് ചെയ്യുന്നതെന്ന് ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പ്രബോധകന്‍ ശിഹാബ് സലഫി അഭിപ്രായപ്പെട്ടു.
സെന്ററില്‍ നടക്കുന്ന പ്രതിവാര പ്രഭാഷണം പരിപാടിയില്‍ ‘മന്ത്രവാദം ജീവിനെടുക്കുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കകയായിരുന്നു അദ്ദേഹം.
ദിവൃ ബോധനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ ചെയ്ത ചില കാരൃങ്ങളെ മറയാക്കി മനുഷൃന്റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രമാണത്തെ വികലമാക്കിയവര്‍ മുസ്‌ലിം കൈരളി നേടിയ നവോഥാനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ പോലും രോഗിക്ക് വേണ്ടി പ്രാര്‍ത്ഥന പഠിപ്പിച്ച പ്രവാചകന്‍ ജിന്ന് ചികത്സ കേന്ദ്രത്തിന്ന് ആഹ്വാനം ചെയ്യുകയോ, തതാടിസ്ഥാനത്തിലുള്ള ചികിത്സ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
ഇത്തരം അതിരു വിട്ട കാഴ്ചപ്പാടുകള്‍ മുളയിലേ നുള്ളിക്കളായനുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാരുടെ ഇടപെടല്‍ ഇത്തരം ചൂഷണത്തെയും ചൂഷകരെയും തടഞ്ഞു നിര്‍ത്തുന്നതില്‍ അനല്പമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തി പഴയകാല ഇസ്‌ലാഹി പ്രവര്‍ത്തകന്‍ മുഹമ്മദലി മാസ്റ്റര്‍ക് സ്വീകരണവും നല്‍കി. ഷാജഹാന്‍ സ്വാഗതവും നൂരിഷ നന്ദിയും പറഞ്ഞു.