ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഇസ്‌ലാഹി സെന്റെര്‍ ‘ജാഗ്രത സദസ്സ്’

അന്തവിശ്വാസങ്ങളുടെ അടിസ്ഥാനം ഊഹമാണ്.

ഊഹം പാപമാണെന്നാണ് മതം ഉദ്‌ബോധിപ്പിക്കുന്നത്‌

ജിദ്ദ: പുനരാനയിക്കപ്പെടുന്ന അന്തവിശ്വാസങ്ങള്‍ക്കും വൃാജ ചികിത്സകള്‍ക്കുമെതിരെ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ‘ജാഗ്രതാ സദസ്സ്’ സംഘടിപ്പിച്ചു. ബഷീര്‍ വള്ളിക്കുന്ന്, ശമീര്‍ സ്വലാഹി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

ഉല്പതിഷ്ണുക്കള്‍ തൃാഗ പരിശ്രമത്തിലൂടെ നേടിയെടുത്ത നവോത്ഥാന മൂലൃങ്ങളെയാണ് മത പ്രമാണങ്ങളുടെ അക്ഷര വായന മാത്രം നടത്തുന്ന അതിവാദക്കാര്‍ ഇല്ലായ്മ ചെയ്യുന്നതെന്നും ബഹുസ്വരസമൂഹത്തിന്റെ ഇഴയടുപ്പങ്ങള്‍ക്ക് ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ ഏറെ വലുതാണെന്നും ബഷീര്‍ വള്ളിക്കുന്ന് നിരീക്ഷിച്ചു. മുഖൃധാരയില്‍ നിന്ന് അകന്ന് മോഡേണ്‍ മെഡിസിനെപ്പോലും തള്ളിക്കളയുന്ന ഇക്കൂട്ടര്‍ മന്ത്ര ചികിത്സ എന്ന പേരില്‍ കാട്ടികൂട്ടുന്ന വൈകൃതങ്ങള്‍ക്ക് നേരെ വിശ്വാസി സമൂഹത്തിന് കണ്ണടക്കാനാവില്ല എന്നും രാജൃം ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞ് അതിജീവനത്തിനായി പൊരുതുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്മുറക്കാര്‍ ആഭിചാരത്തിന്റെയും മന്ത്രകുതന്ത്രങ്ങളുടെയും ഫലസിദ്ധിയുടെ സാക്ഷൃപത്രവുമായി നടക്കുന്നത് ഏറെ അപഹാസൃകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിക പദങ്ങളെ എങ്ങിനെയല്ലാം ദുര്‍വൃാഖൃാനിച്ചു കൊണ്ടാണ് മന്ത്രവാദത്തിനായി ദുരുപയോഗം ചെയ്യുന്നതെന്ന് എന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് ശമീര്‍ സ്വലാഹി സംസാരിച്ചു. അന്തവിശ്വാസങ്ങളുടെ അടിസ്ഥാനം ഊഹമാണ്. എന്നാല്‍ ഊഹം പാപമാണെന്നാണ് മതം ഉദ്‌ബോധിപ്പിക്കുന്നത്. സംഘടന സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്ന ചെറിയ വിടവുകളിലൂടെ കടന്ന് വരുന്ന അതിവാദങ്ങളെ നിസാരവത്കരിക്കരുതെന്നും അത്തരം വാദങ്ങളാണ് പാലായന സിദ്ധാന്തമായി രൂപാന്തരപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇസ്‌ലാഹി സെന്റര്‍ മീഡിയ വിംഗ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സാദ് പാറായി ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. അന്തവിശ്വാസങ്ങളുടെയും ആത്മീയ ചൂഷണങ്ങളുടെയും ഇരകള്‍ എക്കാലത്തും സ്ത്രീകളും കുട്ടികളുമാണെന്നും അനുഭവങ്ങള്‍ സമൂഹത്തിന് ഒരു പാഠവും നല്‍കുന്നില്ല എന്നതാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിവിധ ദുര്‍മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ നമ്മെ ബോധൃപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജരീര്‍ വേങ്ങര നന്ദി രേഖപ്പെടുത്തി.