നവജാത ശിശുവിനെ വിമാനത്താവളത്തില്‍ മറന്നുവെച്ച് അമ്മ വിമാനം കയറി. അവസാനം വിമാനം തിരിച്ചിറക്കി.

ജിദ്ദ: നവജാത ശിശുവിനെ അമ്മ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് മറുന്നതായി വാര്‍ത്ത. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമ മുറിയിലാണ് കുഞ്ഞിനെ മറന്നുവെച്ച് അമ്മ വിമാനം കയറിയത്. പ്രമുഖ യു.എ.ഇ പത്രമായ ഗള്‍ഫ് നൃൂസ് ആണ് ഇത് സംബന്ദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിമാനം പറന്നുയര്‍ന്ന് അല്‍പ സമയത്തിനു ശേഷമാണ് കുഞ്ഞ് കൂടെയില്ലെന്ന കാരൃം യുവതി തിരിച്ചറിഞ്ഞത്. ഉടന്‍ വിവരം പൈലറ്റിനെ അറിയിച്ചു. യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, കുഞ്ഞിനെ എടുക്കാന്‍ വിമാനം തിരിച്ച് ലാന്റ് ചെയ്യുന്നു എന്ന് പൈലറ്റ് ഉടന്‍തന്നെ എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. പൈലറ്റ് എയര്‍പോര്‍ട്ടില്‍ വിളിച്ച് പറയുന്നതിന്റെ ശബ്ധരേഖ സോഷൃല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലുമാണ്. ജിദ്ദയില്‍ നിന്നും മലേഷൃയിലെ ക്വലാലംപൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റായിരുന്നു സംഭവങ്ങള്‍. കുഞ്ഞിനെ തിരിച്ചെടുത്ത് കുഞ്ഞും യുവതിയും മറ്റ് യാത്രക്കാരുമായി വിമാനം യാത്ര തുടര്‍ന്നു.
ഇത് ആദൃമായാണ് അമ്മ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നുവെച്ച കാരൃം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പ് കുഞ്ഞിനെ വിമാനത്താവളത്തില്‍ അമ്മ മനപ്പൂര്‍വ്വം ഉപേക്ഷിച്ച പോയതായി ടസ്‌കന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, കുഞ്ഞിനെ എടുക്കാന്‍ വിമാനം തിരിച്ച് ലാന്റ് ചെയ്യുന്നു എന്ന് പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുന്ന ശബ്ധരേഖയ്ക്ക് ഇവിടെ ക്‌ളിക്ക് ചെയ്യുക.