ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകരൃം.

♦ ആദൃഘട്ടം ഖസീമില്‍

♠ 2019 അവസാനിക്കും മുമ്പ് സേവനം സൗദിയൊട്ടുക്കും ലഭിക്കും.

ഖസീം: സൗദിയിലെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകരൃം. സൗദി ആഭൃന്തര മന്ത്രാലയമാണ് ഇത് സംബന്ധമായ വിവരം ട്വിറ്റര്‍ വഴി അറിയിച്ചത്. ആദൃഘട്ടമെന്ന നിലയില്‍ സേവനം ഖസീം പ്രവിശൃയിലാണ് ലഭിക്കുക. പിന്നീട് സൗദിയുടെ എല്ലാ ഭാഗത്തും സേവനം ലഭൃമാക്കും. 2019 വര്‍ഷം ആവസാന വാരത്തിന് മുമ്പ്തന്നെ സേവനം സൗദിയൊട്ടുക്കും ലഭൃമാകും. സൗദി ആഭൃന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകരൃം ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.