അനുസ്മരണവും യാത്രയയപ്പും

ജിദ്ദ: ജി.സി.സി കെ.എം.സി.സി പേങ്ങാട് ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു. കഴിഞ്ഞമാസം നിരൃാതനായ പേങ്ങാട് മഹല്ല് കാരണവരും മുസ്‌ലിം ലീഗ്, സമസ്ത നേതാവുമായിരുന്ന പി.കെ സീതിഹാജിയുടെയും വെമ്പൊയില്‍ ഹമീദ് എന്നിവരുടെ അനുസ്മരണ പരിപാടിയും 18 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കമ്മിറ്റി കണ്‍വീനര്‍ മാരാപ്പൊറ്റ അബ്ദുല്‍ നാസറിനുള്ള യാത്രയയപ്പുമാണ് സംഘടിപ്പിച്ചത്.
ഹസ്സന്‍ കോയ കാഞ്ഞിരശ്ശേരി അധൃക്ഷത വഹിച്ചു. അബ്ദുല്ല ചേര്‍ങ്ങോട്ടില്‍ ഉദ്ഘാടനം ചെയ്തു. മുഷ്താഖ് പേങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. മാരാപ്പൊറ്റ നാസറിനുള്ള ഉപഹാരം മുഷ്താഖ് പേങ്ങാട്, ഹസ്സന്‍കോയ എന്നിവര്‍ നല്‍കി. കുഞ്ഞാലി കൊറ്റങ്ങോടന്‍, കുഞ്ഞാലി പേങ്ങാട്, ബഷീര്‍ ചേര്‍ങ്ങോട്ടില്‍, കെ.ടി കുഞ്ഞു, സലീം കൊറ്റങ്ങോടന്‍, എം.എ അബ്ദുല്‍ ഹാരീസ്, ടി. ഷഹീര്‍, ഷഫീഖ് കൊറ്റങ്ങോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സുബൈര്‍ കള്ളിയില്‍ സ്വാഗതവും ഹബീബ് റഹ്മാന്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.






