മൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയും മത്സരവും ആകര്‍ഷിക്കുന്നത് നിരവധി സന്ദര്‍ശകരെ.

റിയാദ്: റിയാദിലെ സയാഹിദില്‍ നടന്നുവരുന്ന മൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയിലും മത്സരങ്ങളിലും വന്‍ ജന പങ്കാളിത്തം. വിവിധയിനം ഒട്ടകങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. മേളയിലെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ വൈവിധൃമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സ്‌ക്രീകളും കൂട്ടികളുമടക്കമുള്ളവര്‍ മേള ആസ്വദിക്കാന്‍ എത്തുന്നുണ്ട്.

വിവിധ നിറത്തിലും ആകാര ഭംഗിയിലുമുള്ള ഒട്ടകക്കൂട്ടങ്ങളുമായാണ് നിരവധി പേല്‍ കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയിലും മത്സരത്തിലും പങ്കെടുക്കുന്നത്. എന്നാല്‍ മത്‌സരത്തില്‍ പക്കെടുക്കുന്ന ഒട്ടകങ്ങളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഒട്ടകങ്ങളുടെ നിറം അടിസ്ഥാനമാക്കി വെവ്വേറെ മത്സരങ്ങളാണ് നടത്തുന്നത്. മത്‌സരത്തിനുമുമ്പ് ഒട്ടകങ്ങളെ വൈദൃ പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്.
കിംഗ് അബ്ദുല്‍ അസീസ് ഒട്ടകോത്‌സവത്തിന്റെ ഭാഗമായി സൗദി ഒട്ടകോത്‌സവ ഗ്രാമത്തില്‍ വിവിധങ്ങളായ പരിപാടികള്‍ തടന്നുവരുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് വിജ്ഞാനം പകരുകയും ആകര്‍ഷിക്കുകയും ചെയ്യുംവിധം വിവിധ പിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റിയാദിന്റെ തെക്ക് ഭാഗത്ത് അല്‍ ദഹ്‌ന ഡിസ്ട്രിക്ടിലാണ് ഒട്ടകോത്‌സവം നടക്കുന്ന സയാഹിദ്.

ഇവിടം വൃാപാരമേഖല, ഡെസേര്‍ട്ട് വാര്‍ക്ക് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. വിനോദം, സാസ്‌ക്കാരികം, പരമ്പരാഗത ഭക്ഷൃ- കരകൗശല പ്രദര്‍ശനം എന്നിവയെല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. നിരവധി സന്ദര്‍ശകരേയാണ് നിതേൃന ഇവിടെ എത്തുന്നത്. ഈജിപ്ഷൃന്‍ നാടോടി കഥകളുമി ‘ഖാന്‍ അല്‍ ഖലീലി’ പവലിയന്‍, അറേബൃന്‍ ഉപദ്വീപിനെ കുറിച്ചുള്ള ഡോകൃൂമെന്ററിയുമായി ‘ഡേസേര്‍ട്ട് മാന്‍’ പവലിയന്‍, ക്‌ളാസിക്ക് കാറുകളുടേയും പഴയ വിനോദ ശീലങ്ങളെകുറിച്ചറിയുവാനുമുള്ള പവലിയനുകളും ഇവിടുത്തെ പ്രതേൃകതമാണ്. ആധികാരികമായ സൗദി ഷോ പ്രദര്‍ശിപ്പിക്കുന്ന അല്‍ അര്‍ദ്ദ അക്കാദമി പവലിയനാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേള സൗദിയിലെ വാര്‍ഷിക, സാംസ്‌ക്കാരിക, സാമ്പത്തീക, കായിക, വിനോദമാണ്. സൗദി ഗവണ്‍മെന്റിന്റെ കാര്‍മികത്വത്തിലാണ് ഫെസ്റ്റിവെല്‍ നടക്കുന്നത്. പഴയ കാലത്തെ ഒട്ടക സംസ്‌ക്കാരത്തെ ഒന്നുകൂടി തിരിച്ചയിയുവാനും ഇസ്‌ലാമിക സംസ്‌ക്കാരത്തെ പരിചയപ്പെടുത്തുവാനും ഒട്ടകമേള ലക്ഷൃമിടുന്നുണ്ട്. രാവിലെ പത്ത് മണിമുതല്‍ രാത്രി 10 മണിവരെയാണ് പ്രവേശന സമയം. മാര്‍ച്ച് 20 വരെ പ്രവേശനം തുടരും.