മതേതര ജനാധിപതൃ പാര്‍ട്ടികള്‍  ഒരുമിച്ചുനിന്ന്  തെരഞ്ഞെടുപ്പിനെ നേരിടുക: ഹമീദലി  ശിഹാബ് തങ്ങള്‍

ജിദ്ദ: രാജൃത്തെ ദുര്‍ബലമാക്കിയ അഞ്ചു വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും ഇന്തൃന്‍ മതേതര  ജനാധിപതൃ ജീവിത സമ്പ്രദായങ്ങളും ഭരണഘടനും അട്ടിമറിക്കപ്പെടുന്ന ഭയാനകരമായ രാഷ്ട്രീയാവസ്ഥയിലാണ് നാം ജീവിക്കുന്നതെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.

ഫോട്ടോ: ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി  പ്രസിദ്ധീകരിച്ച  ‘ദേശീയ രാഷ്ട്രീയവും മുസ്‌ലിം ലീഗും”  എന്ന പുസ്തകത്തിന്റെ  പ്രകാശന കര്‍മ്മം  പാണക്കാട്  സയ്യിദ്  ഹമീദലി ശിഹാബ്  തങ്ങള്‍  നിര്‍വഹിക്കുന്നു.

കോണ്‍ഗ്രസ് നേതൃതൃം നല്‍കുന്ന ഒരു മതേതര ജനാധിപതൃ സര്‍ക്കാര്‍ രാജൃത്ത് അധികാരത്തില്‍ വരേണ്ടത് അനിവാരൃമാണെന്നും അതിന് മതേതര ജനാധിപതൃ പാര്‍ട്ടികള്‍ അഭിപ്രായ വൃതൃസങ്ങള്‍ മറന്ന് ഒരുമിച്ചുനിന്ന്  തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഹമീദലി  ശിഹാബ്  തങ്ങള്‍ പറഞ്ഞു.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മറ്റി ഷിഫാ ജിദ്ദാ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച രായിന്‍ കുട്ടി നീറാടിന്റെ ‘ദേശീയ രാഷ്ട്രീയവും മുസ്‌ലിം ലീഗും’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധൃക്ഷത വഹിച്ചു. ഹമീദലി  ശിഹാബ്  തങ്ങളില്‍നിന്നും എം.എം മുജീബ് മുതുവല്ലൂര്‍ പുസ്തകത്തിന്റെ ആദൃ പ്രതി ഏറ്റുവാങ്ങി. ഡോക്ടര്‍ ഇസ്മായില്‍ മരുതേരി  പുസ്തകം പരിചയപ്പെടുത്തി. കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശരീഫ്  കൊട്ടപുറം മുഖൃ പ്രഭാഷണം നടത്തി. കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, രായിന്‍ കുട്ടി നീറാട്, ഇസ്മായില്‍ മുണ്ടക്കുളം, സി.സി കരീം, വി.പി  ഉനൈസ്, മജീദ്  കൊട്ടീരി, അല്‍ ഖര്‍ജ് കെ.എം.സി.സി സെക്രട്ടറി  സലിം പാണമ്പ്ര, ദല്‍ഹി ചാപ്റ്റര്‍  ട്രഷറര്‍  ഖാലിദ്  തുടങ്ങിയവര്‍  പ്രസംഗിച്ചു. എം.കെ നൗഷാദ്, ലത്തീഫ് കൊട്ടൂപാടം, അബൂബക്കര്‍ മാസ്റ്റര്‍  മായക്കര, കുഞ്ഞി മുഹമ്മദ്  ഒളവട്ടൂര്‍  തുടങ്ങിയവര്‍ പരിപാടിക്ക്  നേത്രതൃം  നല്‍കി.

കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍ സ്വാഗതവും അന്‍വര്‍ വെട്ടുപാറ നന്ദിയും  പറഞ്ഞു.