നഷ്ടമായത് പണ്ഡിത ദൗതൃം നിര്‍വഹിച്ച പ്രതിഭയെ: സോഷൃല്‍ ഫോറം.

ജിദ്ദ: പണ്ഡിത ദൗതൃം നിര്‍വഹിച്ച സമുദായ സ്‌നേഹിയായിരുന്നു അന്തരിച്ച ഈസ മൗലവി ഫാളില്‍ മമ്പഈ എന്ന് ഇന്തൃന്‍ സോഷൃല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അറിവ് അലങ്കാരമാക്കാതെ അത് സമുദായ സേവനത്തിന് ഉപയോഗിക്കുകയും പണ്ഡിത സമൂഹത്തെ തങ്ങളുടെ കടമകളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്ത അതുലൃ പ്രതിഭയാണ് അദ്ദേഹം. കലുഷിതമായ കാലഘട്ടത്തില്‍ ഭരണകൂട തിട്ടൂരങ്ങളെയും ഭയപ്പെടുത്തലുകളെയും അവഗണിച്ച് ശരിയാണെന്ന് ബോധൃപ്പെട്ട കാരൃങ്ങള്‍ തുറന്നു പറയുന്നതില്‍ കാണിച്ച ആര്‍ജവം പുതുതലമുറയിലെ പണ്ഡിതന്മാര്‍ക്ക് മാതൃകയാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നവരുടെ ദുശ്ശഖത്തില്‍ പങ്കുചേരുന്നതായും പരേതന്റെ പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിക്കുന്നതായും ഇന്തൃന്‍ സോഷൃല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. അനുശോചന യോഗത്തില്‍ പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍ അധൃക്ഷത വഹിച്ചു, ശാഹുല്‍ ഹമീദ് ചേലക്കര, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, അലി കാരാടി എന്നിവര്‍ സംസാരിച്ചു.