ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫ്രറ്റേണിറ്റി ഫെസ്റ്റ്

ജിദ്ദ: കഴിഞ രണ്ടു മാസ കാലമായി ഇന്തൃ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിനല്‍ കമ്മിറ്റിക്ക് കീഴില്‍ നടത്തി വന്നിരുന്ന ആഘോഷ പരിപാടികളുടെ സമാപന സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ”സൗഹൃദം ആഘോഷിക്കൂ” എന്ന ശീര്‍ഷകത്തില്‍ ഇന്തൃ ഫ്രറ്റേണിറ്റി ഫോറം നടത്തിവന്നിരുന്ന കലാ, കായിക, വിദൃാഭൃാസ, ആരോഗൃ, പാചക രംഗത്തെ വിവിധ പരിപാടികള്‍കളാണ് കഴിഞ്ഞ ദിവസം നടന്ന സമാപന സംഗമത്തോടെ തിരശീല വീണത്.

ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സമാപന ചടങ്ങുകളില്‍ വിവിധ കലാ പരിപാടികള്‍ മികവുറ്റതായി. കോല്‍ക്കളി, സംഗീത ശില്‍പം, വിവിധ നൃത്തകള്‍, മൈമ്, മിമിക്രി, മാപ്പിള പാട്ടുകള്‍ ഉല്‍പ്പെടെ ഹിന്ദി തമിഴ് മലയാളം ഗാനങ്ങള്‍ ദൃശൃാവിഷ്‌കാരം തുടങ്ങിയ വിവിധ കലാ പ്രകടങ്ങള്‍ സദസിന്റെ കൈയ്യടി നേടി.
ഫ്രറ്റേണിറ്റി ഫെശ്ശ് 2019 ന്റെ ഭാഗമായി ജിദ്ദയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ഇന്തൃ ഫ്രറ്റേണി ഫോറം റീജിനല്‍ പ്രസിഡണ്ട് ഫയാസ് അഹമ്മദ് ചെന്നൈ ഉല്‍ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ പ്രസിഡണ്ട് നൗഷാദ് ചിറയിന്‍കീഴ് ഫെസ്റ്റിന് സന്ദേശം നല്‍കി. സക്രട്ടറി സാദിഖ് വഴിപ്പാറ സ്വാഗതവും ചീഫ് കോഡിനേറ്റര്‍ കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ജിദ്ദ നാഷണല്‍ ഹോസ്പ്പിറ്റല്‍ എം.ഡി. വി.പി മുഹമ്മദലി മുഖൃ അതിഥിയായിരുന്നു.
ഹഖ് തിരൂരങ്ങാടി, ഇര്‍ശാദ്, ജംഷീര്‍, നസീര്‍ പെരിയാപുറം, ലിന മരിയം ബേബി, മുസ്തഫ ഭീമാപള്ളി, ഹക്കീം അരിമ്പ്ര, നൂഹ് ബീമാപള്ളി, ജമാല്‍ പാഷ, സുബൈര്‍ ബാലുശ്ശേരി, ഷാ ആലുവ, ഓമനകുട്ടന്‍, റിദ അസ്‌ക്കര്‍, ത്വയ്ബ അഷ്‌റഫ് തുട8ിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സക്കീര്‍ ബാഖവിയും സംഘവും ഖവാലി അവതരിപ്പിച്ചു.
റാഫി ബീമാപള്ളി, സി.വി അഷ്‌റഫ് പുളിക്കല്‍, ഷാഹുല്‍ ഹമീദ് ചേളാരി, ഹസ്സന്‍ മങ്കട, മുജീബ് അഞ്ചചവടി, മുക്താര്‍ ഷൊര്‍ണ്ണൂര്‍, സാജിദ് ബനീമാലിക്, ഷാഫി മലപ്പുറം, റിയാസ് താനൂര്‍, റഊഫ് ചേറൂര്‍, പി.കെ അലി, നസീം കരുനാഗപള്ളി, ഷാഹുല്‍ ഹമീദ് ചേലക്കര, സൈനുല്‍ ആബിദ്, റശീദ് മക്കാറോഡ് എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.






